ഒന്ന് ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തുക്കള്‍ എന്നെ കൊണ്ടു പോകാതിരുന്നിട്ടുണ്ട്. വണ്ടിയില്‍ ആളാണ്, അത് വഴിയല്ല പോകുന്നത് എന്നൊക്കെ പറയും. ആ വാശിയില്‍ ഞാനൊരു കാറെടുത്തു. കാര്‍ വന്നപ്പോള്‍ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു. താൻ നേരിട്ട ദുരനുഭവം പറഞ്ഞ് സീരിയൽ താരം അമൃത.
കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ വന്നു. നൂറ് പേരില്‍ പത്ത് പേര്‍ക്കെങ്കിലും അമൃതയെ അറിയണം, അതുപോലെ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ അമൃതയെന്ന് പറഞ്ഞാല്‍ പത്ത് പേര്‍ക്ക് അറിയാം.
എവിടെ പോയാലും അമൃതയുടെ അമ്മയാണെന്ന പ്രത്യേക പരിഗണന എന്റെ അമ്മയ്ക്കും കിട്ടും. സാമ്പത്തികപരമായി ഒന്നും ഉണ്ടായിരുന്നില്ല. കോസ്റ്റ്യും ഒക്കെ നമ്മൾ എടുക്കണമായിരുന്നു. മേക്കപ്പ് സാധനങ്ങൾ ഒക്കെ പല സുഹൃത്തുക്കളോട് ചോദിച്ചിട്ടുണ്ട്. അന്നും തരാത്ത ആളുകൾ ഉണ്ടായിരുന്നു. പൈസ ഉണ്ടെങ്കിൽ അന്ന് അത് കിട്ടുമായിരുന്നു. പൈസയ്ക്ക് പൈസതന്നെ വേണം. പൈസ ഉണ്ടെങ്കിൽ ഇല്ലാത്ത ബന്ധങ്ങൾ വരെയുണ്ടാവും എന്ന് അമൃത നായർ.