ആം​ബു​ല​ന്‍​സു​ക​ളു​ടെ ചാ​ര്‍​ജ് തോ​ന്നി​യ​പ​ടി; വ​ല​ഞ്ഞ് രോ​ഗി​ക​ള്‍; ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

തു​റ​വൂ​ര്‍: ആം​ബു​ല​ന്‍​സു​ക​ള്‍ അ​മി​ത ചാ​ര്‍​ജ് വാ​ങ്ങു​ന്ന​താ​യി ആ​രോ​പ​ണം. തു​റ​വൂ​ര്‍, ചേ​ര്‍​ത്ത​ല ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന രോ​ഗി​ക​ളാ​ണ് ഇ​വ​രു​ടെ ഇ​ര​യാ​കു​ന്ന​ത്.ര​ണ്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ആം​ബു​ല​ന്‍​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ല്‍ ചി​ല ആം​ബു​ല​ന്‍​സ് ഡ്രൈവ​ര്‍​മാ​രാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ല്‍​നി​ന്ന് അ​മി​തചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​ത്.

തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന രോ​ഗി​ക​ളി​ല്‍​നി​ന്ന് ചി​ല ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ 1600 രൂ​പ വാ​ങ്ങു​മ്പോ​ള്‍ ചി​ല​ര്‍ 2000 രൂ​പ​യും ചി​ല​ര്‍ 2500 രൂ​പ​യും ചി​ല​ര്‍ 2800 രൂ​പ​യും ചി​ല​ര്‍ 3000 രൂ​പ​യും വാ​ങ്ങു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​തേരീ​തി​യി​ല്‍ ത​ന്നെയാ​ണ് എ​റണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേക്കും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്ര​ിയി​ലേ​ക്കും റ​ഫ​ര്‍ ചെ​യ്യു​ന്ന രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​ത്.

കൂ​ടാ​തെ ചി​ല ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് എ​റണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജ് എന്നിവിടങ്ങ ളിലേക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന രോ​ഗി​ക​ളെ അ​വി​ടേ​ക്ക് കൊ​ണ്ടു​പോ​കാ​തെ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ നിർബന്ധിച്ച് സ്വകാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും നി​ത്യസം​ഭ​വ​മാ​ണെ​ന്നു പ​രാ​തി​യു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ ഇ​ത് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലും ആം​ബു​ല​ന്‍​സു​ക​ളു​ടെ ചാ​ര്‍​ജ് എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ബോ​ര്‍​ഡി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 108 ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും രോ​ഗി​ക​ളു​ടെ അ​ത്യാ​വശ്യ​ത്തി​ന് 108 ആം​ബു​ല​ന്‍​സുക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക​ാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ആ​രോ​പ​ണമു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ സേ​വ​ന​ത്തി​നു വേ​ണ്ടി​യു​ള്ള ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ഫീ​സ് ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​മ്പോ​ഴും രോ​ഗി​ക​ളെ പി​ഴി​ഞ്ഞ് കാ​ശു​ണ്ടാ​ക്കു​ന്ന ബി​സി​ന​സ് ആ​യി​ട്ടാ​ണ് ചി​ല ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും ആ​രോ​പ​ണമു​ണ്ട്. പ്രൈ​വ​റ്റ് ആം​ബു​ല​ന്‍​സ് സ​ര്‍​വീസ് അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.

Related posts

Leave a Comment