ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ നിയമ വിദ്യാർഥിനി ജീവനൊടുക്കി. ഡാനിഷ് ആര (23) ആണ് മരിച്ചത്. പ്രണയപരാജയമാണു മരണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ഡോക്ടറുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇയാളുടെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചതിനെത്തുടർന്ന് യുവതി വിഷാദത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.