കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ അന്തിമവാദം മേയ് 21നു നടക്കും.
തുടർന്ന് വിധി പറയുന്ന തീയതി നിശ്ചയിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഒന്നാംപ്രതി പള്‍സര്‍ സുനി ഹാജരായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി തുടര്‍നടപടികള്‍ക്കായി മേയ് 21 ലേക്ക് മാറ്റുകയായിരുന്നു.
2018ല്‍ തുടങ്ങിയതാണു കേസിന്റെ വിചാരണ. പ്രതിഭാഗം വാദം പൂര്‍ത്തിയായെങ്കിലും പ്രോസിക്യൂഷന് കൂടുതല്‍ വാദത്തിനായി ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം മേയ് 21ന് പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
വിചാരണ പൂര്‍ത്തിയാക്കുന്നതിന് സുപ്രീംകോടതി പലതവണ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ സമയക്രമം പാലിക്കാന്‍ വിചാരണക്കോടതിക്കു കഴിഞ്ഞില്ല.