വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ക​ള​റാ​ക്കാ​ൻ കൊ​ണ്ടു​വ​ന്നു: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​നി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് 20 കി​ലോ ക​ഞ്ചാ​വ്: മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലേ​ക്ക് വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ ഡാ​ൻ​സാ​ഫും ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

വാ​നി​ൽ നി​ന്ന് 20 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച ക​ഞ്ചാ​വ് ആ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​തി​ലാ​ണ് സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച രീ​തി​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്

കാ​സ​ർ​കോ​ഡ് ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ കോ​മ്പ്ര​ജ ഹൗ​സി​ൽ ശ്രീ​ജി​ത്ത് ജി.​സി (30), ഉ​ള്ളോ​ടി ഹൗ​സി​ൽ കൃ​തി ഗു​രു കെ ( 32), ​ഫാ​ത്തി​മ മ​ൻ​സി​ൽ മു​ഹ​മ​ദ്ദ് അ​ഷ്റ​ഫ് ( 37 ) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​എ. ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ചേ​വാ​യൂ​ർ എ​സ്ഐ നി​മി​ൻ കെ. ​ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

 

Related posts

Leave a Comment