കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് റിക്കാര്‍ഡ് വില. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,350 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3341 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള യാതൊരു സാഹചര്യവും കാണുന്നില്ല.
സ്വര്‍ണം ഗ്ലോബല്‍ ഹാര്‍ഡ് കറന്‍സിയായി മാറിയിട്ടുണ്ട്. ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. ട്രോയ് ഔണ്‍സിന് 3500-4000 ഡോളറാണ് അടുത്ത ലക്ഷ്യം.