നായ ഉറങ്ങുമ്പോള്‍ മിക്കപ്പോഴും അതിന്റെ ഉടമസ്ഥനെക്കുറിച്ച് സ്വപ്നം കാണാറുെണ്ടന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ പരിണാമസംബന്ധിയായ മന:ശാസ്ത്രവിദഗ്ധ ഡോ. ദെയ്ദ്രെ ബാരെറ്റ്. മനുഷ്യരെപ്പോലെ നായ്ക്കളും മിക്കവാറും അവയുടെ ഓരോ ദിവസത്തെയും അനുഭവങ്ങളെക്കുറിച്ച് സ്വപ്നം കാണുമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ പറയുന്നു. നായകള്‍ക്ക് തങ്ങളുടെ യജമാനനോട് വളരെയധികം അടുപ്പമുണ്ട്.
തങ്ങളുടെ യജമാനന്റെ മുഖവും ഗന്ധവും ഹൃദ്യമായതും അലോസരപ്പെടുത്തുന്നതുമായ പെരുമാറ്റങ്ങളുമൊക്കെ അവയുടെ സ്വപ്നത്തിലുണ്ടാവും. സ്വപ്നം കാണുന്ന വേളയില്‍ നായ്ക്കള്‍ അവയുടെ കാലുകള്‍ ചലിപ്പിക്കാറുണ്ട്. ഭൂരിഭാഗം സസ്തനികളുടെയും ഉറക്കത്തിന്റെ രീതി മനുഷ്യന്റേതു പോലെതന്നെയാണ്. ഉറക്കത്തിലും അവയുടെ തലച്ചോര്‍ നേരിയ തോതില്‍ പ്രവര്‍ത്തനസജ്ജമായിരിക്കും. അതിനാല്‍ സസ്തനികളും സ്വപ്നം കാണാറുണ്ടെന്ന് ഉറപ്പിച്ചുപറയാനാവും. തങ്ങളുടെ നായ്ക്കള്‍ നല്ല സ്വപ്നം കാണുവാനായി അവയ്ക്ക് ഓരോ ദിവസവും നല്ല അനുഭവങ്ങളും മതിയായ ഉറക്കത്തിനായി സുരക്ഷിതവും സുഖകരവുമായ സാഹചര്യങ്ങളും നല്‍കണമെന്ന് ഡോ. ബാരെറ്റ് ഉപദേശിക്കുന്നു.