ബംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിൽ വിമാനവും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ വിമാനക്കന്പനി അറിയിച്ചു.
ട്രാവലർ ഡ്രൈവറിന്റെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈമാസം 18ന് ആണു സംഭവം. നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ടെമ്പോ ട്രാവലർ ഇടിച്ചത്.
വിമാനത്തിന്റെ മുൻഭാഗത്ത് ട്രാവലർ ഇടിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടിയിൽ ട്രാവലറിന്റെ വിൻഡ്സ്ക്രീനും റൂഫും തകർന്നതു കാണാം. സംഭവത്തിൽ ആർക്കും പരിക്കില്ല.