ഫ്രാൻസിസ് മാർപാപ്പ കാൽപന്ത് കളിയെപ്പോലെതന്നെ സ്നേഹിച്ചിരുന്ന ഒന്നായിരുന്നു സിനിമയും. ‘അത്ഭുതങ്ങളെ പുനരുജ്ജീവിപ്പിക്കാൻ’ ശക്തിയുണ്ടെന്നാണ് സിനിമകളെ അദ്ദേഹം നിർവചിച്ചത്.
2017 ൽ ഗ്രേസിയേല റോഡ്രിഗസ് ഗിലിയോയും ചാർലി മൈനാർഡിയും സംവിധാനം ചെയ്ത ‘ബിയോണ്ട് ദി സൺ’ എന്ന സിനിമയിൽ അദ്ദേഹം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് ഒരു ചരിത്ര നിമിഷം ആയിരുന്നു. അങ്ങനെ അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കുന്ന ആദ്യത്തെ മാർപ്പാപ്പയായി. ഫ്രാൻസിസ് മാർപ്പായായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ എത്തിയത്. ദൈവത്തെ തിരയുന്ന കുട്ടികളെക്കുറിച്ചുള്ളതായിരുന്നു ചിത്രം.
സിനിമയുടെ വരുമാനം മാർപാപ്പയുടെ ജൻമദേശമായ അർജന്റീനയിലെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായാണ് മാറ്റിവച്ചത്. ബൈബിൾ വായിക്കാനും ക്രിസ്തുവിനോട് സംസാരിക്കാനും കുട്ടികളെ പാപ്പ ഉപദേശിക്കുന്നാണ് ചിത്രത്തിലുള്ളത്.