തൃശൂർ: മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സഹോദരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി അനന്ദപുരത്ത് ഷാപ്പിലിരുന്ന് ജ്യേഷ്ഠനും അനിയനും മദ്യപിക്കുന്നതിനിടെയാണ് സംഭവം.
ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജ്യേഷ്ഠൻ വിഷ്ണു ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. യദുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നതായി പുതുക്കാട് പോലീസ് അറിയിച്ചു.
ഒരു സ്മോൾ പ്രശ്നം, ലാർജ് അടി: ഷാപ്പിലിരുന്ന് മദ്യപിക്കവേ തർക്കം; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്
