ശസ്ത്രക്രിയയ്ക്ക ഉപയോഗിക്കുന്ന സൂചിയും നൂലും ഉപയോഗിച്ച് ചെരുപ്പു തുന്നുന്ന മെഡിക്കൽ വിദ്യാർഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഫേസ്മാസ്കും ആശുപത്രി യൂണിഫോമും ധരിച്ച വിദ്യാർഥി ചെരുപ്പു തുന്നുന്നതു കാണാം.
രോഗികൾ നിറഞ്ഞ ആശുപത്രി വാർഡിലാണു സംഭവം. രോഗിയുടെ കിടക്കയോടു ചേർന്നുള്ള ചെറിയ സ്റ്റൂളിൽ വച്ചാണു യുവാവ് ചെരുപ്പു തുന്നിയത്. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്പ് “പ്രാക്ടീസ്’ ചെയ്യുകയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.