മലയാളത്തിന്റെ ഭാഗ്യനായിക അനുശ്രീ പ്രണയക്കുരുക്കിലോ. സോഷ്യല്‍മീഡിയയിലടക്കം അനുശ്രീയുടെ പ്രണയമാണ് ഇപ്പോള്‍ സംസാരവിഷയം. സീരിയല്‍ താരം റെയ്ജന് രാജനുമായി ചേര്‍ത്താണ് അനുശ്രീയുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്. ഒരു മലയാളം ചാനലില്‍ വരുന്ന പരിപാടിയുടെ പ്രെമോയാണ് പലരെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് സംശയം തോന്നുന്ന വിധത്തിലാണ് പരസ്യം കൊടുത്തിരിക്കുന്നത്.
പണി പാളുമെന്നറിഞ്ഞതോടെ വിശദീകരണവുമായി റെയ്ജന് നേരിട്ടു രംഗത്തെത്തി. തങ്ങള്‍ തമ്മില്‍ അടുപ്പമാണെന്നത് വ്യാജപ്രചരണമാണെന്നും അനുശ്രീയും താനും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും റെയ്ജന് പറഞ്ഞു. പരിപാടിയുടെ ഭാഗമായി റിമി പാടുന്ന ഗാനത്തിന് ഒന്നിച്ച് ഡാന്‍സ് ചെയ്തതോടെയാണ് പ്രചരണങ്ങള്‍ക്ക് തുടക്കമായത്. താന്‍ അഭിനയിക്കുന്ന ആത്മസാക്ഷി സീരിയലിലെ സത്യജിത്ത് എന്ന കഥാപാത്രത്തിന്റെ ആരാധികയാണ് അനുശ്രീയെന്നും റെയ്ജന് പറഞ്ഞു. സംഭവം വിശദീകരണം എത്തിയിട്ടും ആരാധകരുടെ സംശയം തീര്‍ന്നിട്ടില്ല.
ഇരുവരും ഒന്നിച്ചു ഒന്നിച്ചു മാളുകളില്‍ കറങ്ങുന്നത് കണ്ടിരുന്നുവെന്നുപോലും ചിലര്‍ തട്ടിവിട്ടു. ചാനലിന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ടത്. അതില്‍ അനുശ്രിയുടെ ഈ തുറന്നു വെളിപ്പെടുത്തലിനു ശേഷം എന്തു തോന്നുന്നുവെന്ന് റിമി ചോദിക്കുമ്പോള്‍ അത് ഫ്ളോറില്‍ പറയാന്‍ പറ്റില്ലല്ലോ എന്ന് അനുശ്രി. ഇത് അത്രയും സീരിയസ് ആണോയെന്ന് റിമിയും ചോദിക്കുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്. എന്തായാലും പ്രേക്ഷകരില്‍ സസ്പെന്‍സ് നിറച്ച് അവസാനം പണിവാങ്ങിയത് താരങ്ങളായെന്നു പറഞ്ഞാല്‍ മതിയല്ലോ.