കുമ്പള: ലഹരിക്കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനുശേഷം വിവാഹം കഴിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളിലിട്ട യുവാവിനെ എക്സൈസ് സംഘം ഭാര്യവീട്ടിൽനിന്നു പിടികൂടി.
പൈവളിഗെ പഞ്ചായത്തിലെ കുടൽമേർക്കള സ്വദേശി എടക്കാന വിഷുകുമാറി (34) നെയാണ് സമൂഹമാധ്യമങ്ങളിലിട്ട വിവാഹഫോട്ടോ കുടുക്കിയത്. ബേള ധർമത്തടുക്ക സ്വദേശിയായ യുവതിയെയാണ് ഇയാൾ വിവാഹം കഴിച്ചത്.
എക്സൈസ് സംഘം തിരക്കിയെത്തിയപ്പോൾ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ സംഘാംഗങ്ങൾ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2019 മുതൽ 2023 വരെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്തും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിലെ പ്രതിയായിരുന്നു വിഷുകുമാർ.