ഉത്തർപ്രദേശിൽ അർഹരായ നവദമ്പതികൾക്കു നൽകുന്ന സാമ്പത്തിക സഹായം 51,000 രൂപയിൽനിന്ന് ഒരു ലക്ഷമായി വർധിപ്പിക്കാൻ തീരുമാനം. ഈ തുകയിൽ 60,000 രൂപ വധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും.
25,000 രൂപ നവദമ്പതികൾക്ക് സമ്മാനമായി നൽകും. ബാക്കിയുള്ള 15,000 രൂപ വിവാഹ ചടങ്ങുകളുടെ ചെലവുകൾക്കായി അനുവദിക്കും. സാമൂഹിക വിവാഹയോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ടു ലക്ഷത്തിൽനിന്നു മൂന്നു ലക്ഷമായി ഉയർത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിയുടെ നില വിലയിരുത്തിയ മുഖ്യമന്ത്രി, അർഹരായ ഒരു മുതിർന്ന പൗരനും പെൻഷൻ നിഷേധിക്കരുതെന്നും നിർദേശിച്ചു. ഫാമിലി ഐഡിയുമായി പദ്ധതി ബന്ധിപ്പിച്ചാൽ, 60 വയസ് തികയുന്ന അർഹരായ ഏതൊരു മുതിർന്ന പൗരനും ഉടൻതന്നെ പെൻഷൻ ലഭിച്ചു തുടങ്ങും.