ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ: 26ന് ട്രെ​യി​നു​ക​ൾ​ക്ക് റൂ​ട്ട് മാ​റ്റം

കൊ​ല്ലം: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ട്ട​യം വ​ഴി പോ​കു​ന്ന നാ​ല് ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

16319 തി​രു​വ​ന​ന്ത​പു​രം-ബം​ഗ​ളു​രു ഹം​സ​ഫ​ർ എ​ക്സ്പ്ര​സ്, 16629 തി​രു​വ​ന​ന്ത​പു​രം -മം​ഗ​ളു​രു മ​ല​ബാ​ർ എ​ക്സ്പ്ര​സ്, 16347 തി​രു​വ​ന​ന്ത​പു​രം -മം​ഗ​ളു​രു എ​ക്സ്പ്ര​സ്, 16349 തി​രു​വ​ന​ന്ത​പു​രം മ​ധു​ര ജം​ഗ്ഷ​ൻ അ​മൃ​ത എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് വ​ഴി തി​രി​ച്ച് വി​ടു​ന്ന​ത്.

ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ന് ഈ ​ദി​വ​സം ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റ് മൂ​ന്ന് ട്രെ​യി​നു​ക​ൾ​ക്കും ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ധി​ക സ്റ്റോ​പ്പു​ണ്ടാ​കും. ഇ​ത് കൂ​ടാ​തെ മ​ധു​ര​യി​ൽ നി​ന്ന് 26 ന് ​പു​റ​പ്പെ​ടു​ന്ന ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് കൊ​ല്ലം സ്റ്റേ​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ഗു​രു​വാ​യൂ​രി​ൽ നി​ന്ന് 27 ന് ​രാ​വി​ലെ പു​റ​പ്പെ​ടേ​ണ്ട മ​ധു​ര എ​ക്സ്പ്ര​സ് കൊ​ല്ലം സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment