ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ വിനോദസഞ്ചാരിയോടു മതം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട സംഭവത്തിൽ കുതിരസവാരിക്കാരൻ അറസ്റ്റിൽ. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ നിവാസിയായ അയാസ് അഹമ്മദ് ജംഗൽ ആണ് അറസ്റ്റിലായത്. സോനാമാർഗിലെ തജ്വാസ് ഗ്ലേസിയറിൽ കുതിരസവാരി കേന്ദ്രം നടത്തുകയാണ് അഹമ്മദ്.
സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. അഹമ്മദിന്റെ ഫോട്ടോ കാണിച്ച് ഇയാള്‍ തന്റെ മതത്തെക്കുറിച്ച് ചോദിച്ചെന്നു യുവതി വീഡിയോയിൽ പറയുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ജോന്‍പുർ സ്വദേശിനിയാണ് വീഡിയോ പങ്കുവച്ചത്. തുടർന്ന് പോലീസ് കുതിരസവാരിക്കാരനെ പിടികൂടി. പഹല്‍ഗാം ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.