രാജ്യത്ത് കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന സുരക്ഷാസംവിധാനങ്ങള്‍ക്കൊപ്പം പുതിയ ചിലതുകൂടി ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. നോട്ട് പരിശോധിച്ച് കള്ളനോട്ടല്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
റിസര്‍വ് ബാങ്ക് അറിയിച്ചതുപോലെ വലിയ തുകയുടെ നോട്ടുകള്‍ പരിശോധിച്ചുനോക്കുന്ന പ്രവണത ശീലമാക്കണം.
നോട്ടിലെ സുരക്ഷാസംവിധാനങ്ങള്‍ ഏതൊക്കെയാണെന്നു ചുവടെ…
1. രജിസ്റ്ററിലൂടെ നോക്കുക
പൂവ് പോലെ നല്‍കിയിരിക്കുന്ന ഡിസൈനിനുള്ളില്‍ മുമ്പിലും പിറകിലുമായി നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു. വെളിച്ചത്തിനു മുന്നില്‍ പിടിച്ചാല്‍ മാത്രമേ പൂര്‍ണമായി ദൃശ്യമാകൂ.
2. വാട്ടര്‍മാര്‍ക്ക്
മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളില്‍ ലൈറ്റ് ആന്‍ഡ് ഷേഡ് രീതിയില്‍ മഹാത്മാഗാന്ധി വാട്ടര്‍മാര്‍ക്ക് ഉണ്ടാവും.
3. ഒപ്റ്റിക്കലി വേരിയബിള്‍ ഇങ്ക്
1000, 500 നോട്ടുകളില്‍ നല്‍കിയിരിക്കുന്ന പ്രത്യേക പാറ്റേണ്‍. നോട്ടത്തിനനുസരിച്ച് നടുവിലുള്ള 1000 അല്ലെങ്കില്‍ 500 സംഖ്യയുടെ നിറം മാറും. നേരേ നോക്കിയാല്‍ പച്ചയും നോട്ട് ചെരിച്ചു നോക്കിയാല്‍ നീലയും.
4. തിളക്കം
തിളക്കമുള്ള മഷി ഉപയോഗിച്ചാണ് നമ്പര്‍ പാനല്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ഒപ്റ്റിക്കല്‍ ഫൈബറുമുണ്ട്. ഈ രണ്ടു പ്രത്യേകതകളും നോട്ട് അള്‍ട്രാ വയലറ്റ് ലാമ്പിനു മുന്നില്‍ പിടിച്ചാല്‍ കാണാന്‍ കഴിയും.
5. സുരക്ഷാ നാര്
നോട്ടിനുള്ളിലും പുറത്തുമായി ഇടവിട്ടിടവിട്ടു കാണുന്ന സുരക്ഷാനാരില് ഭാരത് എന്ന് ഹിന്ദിയിലും 1000 എന്ന് അക്കത്തിലും ആര്‍ബിഐ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു.
6. ഇന്റാഗ്ലിയോ പ്രിന്റിംഗ്
മഹാത്മാഗാന്ധിയുടെ ചിത്രം, റിസര്‍വ് ബാങ്ക് സീല്‍, നിബന്ധന, ഇടതുവശത്തെ അശോകസ്തംഭം, ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ് എന്നിവ ഇന്റാഗ്ലിയോ പ്രിന്റിംഗ് ആണ്. തൊട്ടറിയാന്‍ കഴിയുന്ന പ്രിന്റിംഗിനെയാണ് ഇന്റാഗ്ലിയോ പ്രിന്റിംഗ് എന്നു പറയുന്നത്.
7. ലേറ്റന്റ് ഇമേജ്
നോട്ടിലെ ഗാന്ധിചിത്രത്തിനു വലതുവശത്ത് ലംബമായി കാണുന്ന ഭാഗത്ത് പ്രത്യേക രീതിയില്‍ പ്രിന്റ് ചെയ്തിട്ടുള്ള നോട്ടിലെ മൂല്യം.
8. സൂക്ഷ്മ എഴുത്തുകള്‍
മഹാത്മാഗാന്ധി ചിത്രത്തിന്റെ വലതുഭാഗത്ത് ആര്‍ബിഐ (ഇംഗ്ലീഷില്‍), നോട്ടിന്റെ മൂല്യം (സംഖ്യയില്‍) എന്നിവ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു.
9. തിരിച്ചറിയല്‍ രേഖ
വാട്ടര്‍മാര്‍ക്ക് വിന്‍ഡോയുടെ ഇടതുവശത്ത് നോട്ട് തിരിച്ചറിയുന്നതിനായി നല്‍കിയിരിക്കുന്ന പ്രത്യേക അടയാളം. പത്തു രൂപാ നോട്ടൊഴികെ വലിയ സംഖ്യകള്‍ക്കെല്ലാം പ്രത്യേക അടയാളമുണ്ട്. 20 രൂപ– ലംബത്തിലുള്ള ദീര്‍ഘചതുരം, 50 രൂപ– സമചതുരം, 100 രൂപ– ത്രികോണം, 500 രൂപ– വൃത്തം, 1000 രൂപ– ഡയമണ്ട്.
10. പ്രിന്റ് ചെയ്ത വര്‍ഷം
(പിന്‍വശത്ത്)