രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണ് വിവാഹം എന്ന മഹത്വപൂർണമായ ചടങ്ങിലൂടെ നടക്കുന്നത്. ഇതിലെല്ലാം ഉപരി വരന്റേയും വധുവിന്റേയും സമ്മതം കൂടി ആവശ്യമാണ്. ഇരുവരുടേയും പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമൊക്കെ വേണം ഒരു വിവാഹം നടത്താൻ. അല്ലാത്തപക്ഷം വിവാഹ ദിവസം വരൻ കാമുകിക്കൊപ്പം ഒളിച്ചോടി അല്ലങ്കിൽ വധു കടന്നുകളഞ്ഞു എന്നൊക്കെ കേൾക്കേണ്ടി വരും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഉത്തർപ്രദേശിലെ ഭദ്രോഹിയിലാണ് സംഭവം. ബറാത്ത് ചടങ്ങിനെത്തിയ വരനെയും കുടുംബത്തെയും വധുവിന്റെ കുടുംബം ആചാരപ്രകാരം സന്തോഷത്തോടെ ആനയിച്ച് ഇരുത്തി. വരൻ വധുവിനായി വേദിയിൽ കാത്തു നിന്നു. ഏറെ ആഹ്ലാദവതിയായ യുവതിയും വേദിയിലേക്ക് എത്തിയപ്പോഴാണ് ട്വിസ്റ്റ് ഉണ്ടായത്.
വരനെ കണ്ടതും അലറി വിളിച്ച് കൊണ്ട് വധു മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടിപ്പോയി. ‘ഇയാളല്ല അതെന്ന്’ വിളിച്ച് പറഞ്ഞാണ് പെൺകുട്ടി കരഞ്ഞത്. വരന്റെ വീട്ടുകാർ ആൾമാറാട്ടം നടത്തുകയാണെന്ന് അരോപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും വധുവിന്റെ കുടുംബം അറിയിച്ചു.
അതോടെ വിവാഹ വേദി ഒരു കൂട്ടത്തല്ലായി മാറി. സംഘർഷം രൂക്ഷമായപ്പോൾ നാട്ടുകാർ പോലീസിൽ കാര്യം അറിയിച്ചു. അതോടെ പോലീസി എത്തി ഇരു കൂട്ടരേയും സമന്വയിപ്പിച്ച് വിട്ടയക്കുകയായിരുന്നു.