അര്‍ഹമായ കൂലി നിഷേധിക്കുന്നു; ഒരു ചാക്കിറക്കാന്‍ നിശ്ചയിച്ച മൂന്നുരൂപ 57 പൈസ തരാന്‍പോലും മാനേജ്‌മെന്റ് തയാറാകുന്നില്ലെന്നാണ് പരാതി

alp-coolyആലപ്പുഴ: എഫ്‌സിഐ മാവേലിക്കര ഗോഡൗണിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി മാനേജ്‌മെന്റ് നിഷേധിക്കുന്നതായി ആക്ഷേപം.  ഗോഡൗണിലെ വിവിധ തൊഴിലാളി യൂണിയനുകളാണ് മാനേജ്‌മെന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ചാക്ക് ഇറക്കുന്നതിന് മൂന്നുരൂപ 57 പൈസയാണ് കൂലി നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇതിലും കുറഞ്ഞ നിരക്കില്‍ ചരക്കിറക്കാന്‍ മാനേജ്‌മെന്റ് തൊഴിലാളികളെ പ്രേരിപ്പിക്കുകയാണെന്നാണ് ആക്ഷേപം.  ഡയറക്ട് പര്‍ച്ചേസ് സ്കീം നടപ്പിലാക്കാത്തതു മൂലം സംസ്ഥാനത്തെ 16 ഡിപ്പോകളില്‍ ലഭിക്കുന്നതിനേക്കാള്‍ കൂലി കുറവാണ് മാവേലിക്കരയിലെന്നും ഇവര്‍ പറഞ്ഞു.

ഗോഡൗണില്‍ സ്ഥലമില്ലെങ്കില്‍ വരാന്തയിലും മറ്റുമാണ് ചരക്കിറക്കിയിരുന്നത്. പിന്നീടിത് ഒഴിവു വരുന്ന മുറയ്ക്ക് ഗോഡൗണിലേക്കു മാറ്റുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തരത്തില്‍ വരാന്തയില്‍ ചരക്ക് ഇറക്കുന്നതിനു നിലവിലുള്ള കൂലിയുടെ പകുതി മാത്രമേതരാന്‍ കഴിയൂവെന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് ചരക്കിറക്കാന്‍ തയാറാകാതിരുന്നതോടെ കഴിഞ്ഞ ദിവസം ഭക്ഷ്യധാന്യവുമായി എത്തിയ വാഗണ്‍ തിരിച്ചയയ്ക്കുകയാണുണ്ടായത്. ഇതിനായി റെയില്‍വേയ്ക്കു നല്കിയ അധികകൂലിയുടെ പകുതി പോലും തൊഴിലാളികള്‍ക്കു കൂലി നല്കുന്നതിനു വേണ്ടിവരില്ല.

Related posts