ക്ലിന്റന്റെ പ്രണയലീലകള്‍! മോണിക്ക ലെവിന്‍സ്കി മുതല്‍ നിരവധി കാമുകിമാര്‍, അമേരിക്കന്‍ പ്രസിഡന്റുമാരിലെ കാമദേവനെക്കുറിച്ച് അറിയേണ്ടതെല്ലാം

monica3അമേരിക്കയ്ക്ക് മഹാന്മാരായ പ്രസിഡന്റുമാര്‍ പലരുമുണ്ടായിട്ടുണ്ടെങ്കിലും ബില്‍ക്ലിന്റന്‍ അതില്‍വ വേറിട്ടു നില്‍ക്കുന്നു. ജോര്‍ജ് വാഷിംഗ്ടണും തോമസ് ജഫേഴ്‌സണും സ്വാതന്ത്യസമര നായകന്മാരായിരുന്നെങ്കില്‍ ഏബ്രഹാം ലിങ്കന്‍ സമൂഹത്തിലെ അസമത്വത്തിനെതിരെ പോരാടിയതിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു. റൂസ്‌വെല്‍റ്റുമാരും ജെഎഫ്‌കെയും തങ്ങളുടേതായ സംഭാവനകളിലൂടെ അമേരിക്കയെ കൈപിടിച്ചുയര്‍ത്തിയതിലൂടെ പ്രശസ്തരായി. എന്നാല്‍ അവരേക്കാളേറെ പ്രശസ്തനായത് ക്ലിന്റനാണ്. പ്രശസ്തിയ്ക്ക് കുറുക്കുവഴികളില്ലെന്നു പറയാറുണ്ടെങ്കിലും ക്ലിന്റന്‍ ആ വാചകം തിരുത്തിയെഴുതി. അല്ലെങ്കില്‍  49കാരനായ ക്ലിന്റന് 22കാരിയായ മോണിക്ക ലെവിന്‍സ്കിയില്‍ മോഹം തോന്നാനും അത് വേറെ “ലെവലിലേക്ക്” വളരാനും ഇടയായ സാഹചര്യത്തിനെയും നിമിത്തം എന്നു വിളിക്കേണ്ടി വരും. ക്ലിന്റണിന്റെ അപൂര്‍വജീവിതകഥ ഇതാ രാഷ്ട്രദീപികയിലൂടെ.

സംഭവം കഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടായെങ്കിലും ഇന്നും ചൂടാറാതെ നില്‍ക്കണമെങ്കില്‍ ക്ലിന്റന്റെ കഴിവിനെ പ്രശംസിച്ചേ മതിയാവൂ. പ്രത്യേകിച്ച് ഭാര്യ ഹിലാരി ക്ലിന്റന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഈ വേളയില്‍. ട്രംപിനെതിരായ ലൈംഗികാരോപണങ്ങളെ ഹിലാരി കടുത്തഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ ട്രംപ് തിരിച്ചടിക്കുന്നത് ക്ലിന്റനെ ആയുധമാക്കിയാണ്. 1946ല്‍ അര്‍ക്കാന്‍സാസില്‍ ജനിച്ച ക്ലിന്റണ്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. അതിനു ശേഷം അര്‍ക്കന്‍സാസ് സര്‍വകലാശാലയില്‍ നിയമ അധ്യാപകനായിരിക്കേ 1974ല്‍ അമേരിക്കന്‍ പ്രതിനിധി സഭയിലേക്കു മത്സരിച്ചു. പരാജയമായിരുന്നു ഫലം. എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷം അര്‍ക്കന്‍സാസിലെ അറ്റോര്‍ണി ജനറല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ക്ലിന്റനായി. 1978ല്‍ അര്‍ക്കന്‍സാസിലെ ഗവര്‍ണറുമായി. ഒരു തവണ കാലാവധി പൂര്‍ത്തിയാക്കിയ ക്ലിന്റണ്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയമറിഞ്ഞു. എന്നാല്‍ തോല്‍വിയില്‍ തളരാഞ്ഞ ക്ലിന്റന്‍ രണ്ടുവര്‍ഷത്തിനു ശേഷം നടന്ന പുനര്‍ തെരഞ്ഞടുപ്പില്‍ വിജയിക്കുകയും 1992വരെ ആ പദവിയില്‍  തുടരുകയും ചെയ്തു. അതോടൊപ്പം ” കം ബാക്ക് കിഡ്” എന്ന പേരു സമ്പാദിക്കാനും ക്ലിന്റനായി.
monica1
ക്ലിന്റന്‍ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കാനൊരുങ്ങിയപ്പോള്‍ നിലവിലെ പ്രസിഡന്റ് ജോര്‍ജ്ബുഷ് സീനിയറിനെ തോല്‍പ്പിക്കുന്നത് ക്ലിന്റന് അസാധ്യമായ കാര്യമാണെന്നു കരുതി. എന്നാല്‍ ശക്തമായി മത്സരരംഗത്തുണ്ടായിരുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയും ബിസിനസുകാരനുമായ റോസ് പെരോട്ട് ക്ലിന്റന് വഴി തുറന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ക്ലിന്റന്റെ സാമര്‍ഥ്യം ചാഞ്ചാടി നിന്ന വോട്ടര്‍മാരെ സ്വാധീനിച്ചു. അങ്ങനെ ക്ലിന്റണ്‍ അമേരിക്കയുടെ 43-ാമത്തെ പ്രസിഡന്റായി. കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ഇരുസഭകളിലും റിപ്പബ്ലിക്കന്‍മാര്‍ അധികാരം കൈയ്യാളിയിരുന്നു. ഇതു മൂലം ബദ്ധവൈരികളുമായി ഒത്തുചേര്‍ന്ന് സാമ്പത്തീക പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ക്ലിന്റന്‍ നിര്‍ബന്ധിതനായി. ഏവരെയും ഞെട്ടിച്ചുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തികനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ക്ലിന്റനു കഴിഞ്ഞത്, അദ്ദേഹത്തിന്റെ ജനപ്രീതിയുയര്‍ത്തി.

1996ല്‍ രണ്ടാംവട്ടവും ക്ലിന്റന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബോബ് ഡൂളിനെ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു ക്ലിന്റന്റെ വിജയം. എന്നാല്‍  1998ല്‍ ക്ലിന്റന് ആദ്യപണികിട്ടി. വൈറ്റ് ഹൗസിലെ ജീവനക്കാരിയായ മോണിക്ക ലെവിന്‍സ്കിയുമായി നടത്തിയ അവിഹിത ബന്ധം പുറംലോകം അറിഞ്ഞു. ഇത് ക്ലിന്റനെ ഇംപീച്ച് ചെയ്യുന്നതിലേക്ക് നയിച്ചു. ആന്‍ഡ്രൂ ജോണ്‍സനു ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇംപീച്ച് ചെയ്യപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ക്ലിന്റന്‍ അത് ശക്തമായി നിഷേധിച്ചു. 22കാരിയായിരുന്ന മോണിക്കയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ക്ലിന്റന്‍ കോടതിയില്‍ കളവു പറഞ്ഞു. എന്നാല്‍ പറഞ്ഞതു കളവാണെന്നു കോടതിക്ക് ബോധ്യപ്പെട്ടത് ക്ലിന്റന് കുരിശായി. പ്രതിനിധിസഭയിലെ അംഗങ്ങള്‍ ക്ലിന്റനെ ഇംപീച്ച് ചെയ്‌തെങ്കിലും സെനറ്റര്‍മാരുടെ പിന്തുണ ക്ലിന്റന്‍ പ്രസിഡന്റ് പദവിയില്‍ തുടരുന്നതിനു കാരണമായി.

പിന്നീട് മോണിക്ക തന്നെ ക്ലിന്റനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് വെളിയില്‍ വന്നിരുന്നു. അന്ന് ക്ലിന്റണ്‍ തെറ്റു കാണിച്ചെന്നു തിരിച്ചറിഞ്ഞിട്ടും ഭര്‍ത്താവിനെ തള്ളിപ്പറയാഞ്ഞ ഹിലാരി അമേരിക്കക്കാരുടെ മനസില്‍ ഇടം പിടിച്ചു. മോണിക്കയാവട്ടെ സാമൂഹിക പ്രവര്‍ത്തക, ടെലിവിഷന്‍താരം, ഫാഷന്‍ ഡിസൈനര്‍ എന്നീ മേഖലകളില്‍ പ്രശസ്തയാവുകയും ചെയ്തു.
2001വരെ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്ന ക്ലിന്റണ്‍ അതിനുശേഷം മറ്റു ലോകനേതാക്കളുമായിച്ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അമേരിക്കയുടെ ആദ്യ വനിതാപ്രസിഡന്റാകാന്‍ ഒരുങ്ങുന്ന ഭാര്യ ഹിലാരിക്ക് പിന്തുണയുമായി ക്ലിന്റന്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്.
monica2
പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ ഓവല്‍ ഓഫീസിലെ ഡെസ്ക്കാണ് മോണിക്കയും ക്ലിന്റനും തങ്ങളുടെ കാര്യസാദ്ധ്യത്തിനായി തെരഞ്ഞെടുത്തതെന്ന് ചില രഹസ്യാന്വേഷണ ഏജന്‍സികള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അതല്ല ഓവല്‍ ഓഫീസിന്റെ വിവിധഭാഗങ്ങളില്‍ ക്ലിന്റനും മോണിക്കയും ഒത്തുചേര്‍ന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് കിട്ടാത്ത ഒരു ബഹുമതിയും ക്ലിന്റന് കിട്ടി. സാധാരണ പ്രസിഡന്റുമാരുടെ പേരു പറയുമ്പോള്‍ അവരുടെ ഭാര്യമാരുടെ പേരാവും കൂടെ ആദ്യം മനസില്‍ വരുക. ജോണ്‍.എഫ്. കെന്നഡി- ജാക്വിലിന്‍ കെന്നഡി, ജോര്‍ജ് ഡബ്ലു ബുഷ്-ലോറാ ബുഷ്, ബരാക്ക് ഒബാമ- മിഷേല്‍ ഒബാമ എന്നിങ്ങനെ ഉദാഹരണങ്ങള്‍. എന്നാല്‍ ക്ലിന്റന്റെ പേരു പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്് മോണിക്കാ ലെവന്‍സ്കി എന്നായിരിക്കുമെന്നു തീര്‍ച്ച.

(രാഷ്ട്രദീപിക വെബ്‌ഡെസ്ക് തയാറാക്കുന്ന ഫീച്ചറുകള്‍ കോപ്പി ചെയ്ത് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.)

Related posts