മുംബൈ: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്കു ശേഷംമുള്ള വിമാന സര്‍വീസുകളാകും വൈകുന്നത്. അറ്റകുറ്റപണികളെത്തുടര്ന്ന് ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്.
ഒക്ടോബര്‍ 18നു തുടങ്ങിയ അറ്റകുറ്റപണികള്‍ അടുത്തമാസം അവസാനം വരെ നീളുമെന്നാണ് വിവരങ്ങള്‍. രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈയിലേത്. അറ്റകുറ്റപ്പണികള്‍ക്കായി ദിവസവും അഞ്ചു മണിക്കൂറിലേറെ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് 2010 നവംബറിലാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടന്നത്.