ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ചരിത്ര നേട്ടം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡബിള്‍സ് ഒന്നാം റാങ്കില്‍ സാനിയ തുടരും. ഡബ്ല്യുടിഎ സിംഗപ്പൂര്‍ കിരീടം സാനിയ–ഹിന്‍ഗിസ് സഖ്യത്തിനു നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ സുന്ദരിക്ക് റാങ്കിംഗില്‍ വീഴ്ച പറ്റിയില്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം റാങ്കില്‍ തുടരാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് അതുല്യമായ നേട്ടവും യാത്രയുമാണെന്നും സാനിയ പ്രതികരിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഉള്‍പ്പെടെയുള്ള ഡബിള്‍സ് കിരീടങ്ങള്‍ ഈ വര്‍ഷം സാനിയ–മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം നേടിയിരുന്നു. എന്നാല്‍, ഓഗസ്റ്റില്‍ സാനിയ–ഹിന്‍ഗിസ് സഖ്യം പിരിഞ്ഞു. സിന്‍സിനാറ്റിയില്‍ സാനിയ, ബാര്‍ബോറ സ്ട്രെകോവയ്ക്കൊപ്പം ഇറങ്ങി കിരീടത്തില്‍ മുത്തമിട്ടു. സിംഗപ്പൂര്‍ ഡബ്ല്യുടിഎ കിരീട പോരാട്ടത്തിനായാണ് സാനിയയും ഹിന്ഗിസും വീണ്ടും ഒന്നിച്ചത്.