കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാണ് നടന്‍ ഹരിശ്രി അശോകന്റെ മകളുടെ വിവാഹഫോട്ടോയെന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത്. ഇതിനെതിരെ ഹരിശ്രി അശോകന്‍ തന്നെ രംഗത്ത് വന്നു. ഇത് തികച്ചും വ്യാജമായ ഫോട്ടോയാണ്. പോസ്റ്റിന് ചുവട്ടില്‍ തന്റെ കുടുംബത്തിന്റെ യഥാര്‍ഥ ഫോട്ടോയും ഹരിശ്രി അശോകന്‍ പങ്കുവച്ചു.
ഹരിശ്രീ അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ്- സമൂഹ മാധ്യമങ്ങളില്‍ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരില്‍ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു.എന്നാല്‍ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാന്‍ വിനീതപൂര്‍വം ഏവരെയും അറിയിച്ചുകൊള്ളുന്നു . അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രംകൂടി ഞാന്‍ എവിടെ ഷെയര്‍ ചെയ്യുന്നു. ഹരിശ്രീ അശോകന്‍