ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടു. ജയില്‍വാര്‍ഡറെ വധിച്ച ശേഷമാണ് ഇവര്‍ ജയില്‍ ചാടിയത്. രമാകാന്ത് എന്ന ജയില്‍ വാര്‍ഡറാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. തടവുചാടിയ എട്ടുപേരും ജയിലിലെ ബി ബ്ലോക്കിലുണ്ടായിരു ന്നവരാണെന്നാണ് സൂചന. വാര്‍ഡറെ കഴുത്തറത്താണ് കൊന്നതെന്നാണു വിവരം.
സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചാണ് കഴുത്തറത്തതെന്നാണു റിപ്പോര്‍ട്ടുകള്‍. കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജയിലിന്റെ മതില്‍ചാടിയാണ് രക്ഷപ്പെട്ടത്. ഇന്നു പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് എട്ടുപേര്‍ ജയില്‍ ചാടിയതെന്ന് ഡിഐജി രമണ്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലാണ് ഭീകരരെ പാര്‍പ്പിച്ചിരുന്നത്. ഭീകരര്‍ക്കുവേണ്ടി പോലീസ് വ്യാപകതെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട സിമി ഭീകരര്‍. ഭോപ്പാലിലെ കോടതിക്കെട്ടിടം ബോംബുവച്ച് തകര്‍ക്കുമെന്ന് സിമി ഭീകരര്‍ കഴിഞ്ഞ ജൂലൈയില്‍ ഭീഷണി മുഴക്കിയിരുന്നു.രക്ഷപ്പെട്ടവര്‍ക്കു വേണ്ട തെരച്ചില്‍ ശക്തമാക്കി.സംഭവത്തെത്തുടര്‍ന്ന് ഉന്നതതല അന്വേഷണം മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് ജയിലില്‍ നിന്ന് എന്തെങ്കിലും വിധത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി രമണ്‍സിംഗ് വ്യക്തമാക്കി.
മധ്യപ്രദേശിലെ ജയിലില്‍നിന്ന് സിമി ഭീകരര്‍ ജയില്‍ചാടുന്ന സംഭവങ്ങള്‍ ആദ്യമല്ല. 2013 ല്‍ ആറ് സിമി ഭീകരരും മറ്റൊരു തടവുകാരനും ഭോപ്പാലിലെ ഖണ്ഡ്വ ജില്ലാ ജയിലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. സുരക്ഷാ ജീവനക്കാരെ അക്രമിച്ച ശേഷമായിരുന്നു അന്നും ജയില്‍ചാട്ടം. ശൗചാലയത്തിന്റെ ഭിത്തി തുരന്ന് പുറത്തിറങ്ങിയശേഷം അന്നും കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജയിലിന്റെ മതില്‍ചാടിയാണ് ഭീകരര്‍ രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കും വയര്‍ലെസ് സെറ്റും മോഷ്ടിച്ചു കൊണ്ടായിരുന്നു ജയില്‍ചാട്ടം. എന്നാല്‍ എല്ലാവരും വൈകാതെ പിടിയിലായിരുന്നു.