നടി ശ്വേതാ മേനോന്‍ വെഡിങ് ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്. പതിവ് രീതിയില്‍നിന്ന് വ്യത്യസ്തമായി ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് ഇവന്റുകള്‍, ഓണ്‍ലൈന്‍ മാര്യേജ് സ്‌പെയ്‌സ്, വെഡിങ് എക്‌സിക്യൂഷന്‍ എന്നിവ ലക്ഷ്യമിട്ടാണ് ശ്വേത സാംഗ്വിന്‍ ഇവന്റ്‌സിന് തുടക്കമിട്ടത്. പ്രവാസി വ്യവസായി കോശി ഏബ്രഹാമാണ് പദ്ധതിക്കായി മുതല്‍മുടക്കുന്നത്.
www.sanguinemarry.com എന്ന മാര്യേജ് പോര്‍ട്ടലില്‍ ദശലക്ഷക്കണക്കിന് രജിസ്‌റ്റേര്‍ഡ് അംഗങ്ങള്‍ ഉണ്ടാകും, കൂടാതെ ഒട്ടേറെ സേവനങ്ങളും ലഭിക്കും. സാംഗ്വിന്‍ ഈവന്റ്‌സിനു (www.sanguineevents.com) കീഴില്‍ വിവാഹ മാനേജ്‌മെന്റ് സേവനവും കോര്‍പ്പറേറ്റ് പാര്‍ട്ടികളും ഒത്തുചേരലുകളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കും. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ സാംഗ്വിന്‍ കാറ്ററേഴ്‌സ് എന്ന കാറ്ററിങ് സേവനവും ലഭിക്കും.
വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെയും പ്രശസ്തരുടെയും കൂട്ടായ്മയാണ് സാംഗ്വിന്‍. പഴയിടത്തിന് പുറമെ പ്രശസ്ത മെയ്ക്ക് അപ് ഗുരു എന്‍ ജി റോഷന്‍, കോസ്റ്റിയൂം ഡിസൈനര്‍ എസ്. സതീശന്‍, പ്രമുഖ സ്‌റ്റേജ് ഷോകളുടെയും ഇവന്റുകളുടെയും സംഘാടകനായ സുഭാഷ് അഞ്ചല്‍, കാമറാമാന്‍ റോയ് ലോറന്‍സ്, വീഡിയോഗ്രാഫര്‍ റിജാസ് റഹ്മാന്‍ എന്നിവരാണ് ശ്വേതയ്‌ക്കൊപ്പം സാംഗ്വിന്‍ സംഘത്തിലുള്ളത്. ദൈനംദിനകാര്യങ്ങളുടെ മേല്‍നോട്ടം കോശി ഏബ്രഹാമിനും ഈവന്റ്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ചുമതല ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമാണ്.