റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ടുബുക്കിലൂടെ മലയാളസിനിമയിലെത്തിയ സുന്ദരിയാണ് റോമ. തുടര്‍ച്ചയായി ഹിറ്റ് സിനിമകളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായതോടെ ഭാഗ്യനായിക എന്ന പേരും റോമയ്ക്കു വീണു. എന്നാല്‍ പെട്ടെന്നൊരുദിവസം മലയാള സിനിമയില്‍ നിന്ന് നടി അപ്രത്യക്ഷയായി. സമയത്തിന് ഷൂട്ടിംഗ് സെറ്റുകളില്‍ എത്താത്തതിന് സംവിധായകര്‍ ഒഴിവാക്കിയതാണെന്ന വാര്‍ത്ത ഇതിനിടെ പരന്നു. എന്നാല്‍, വിവാദങ്ങളല്ല തന്റെ തിരോധാനത്തിനു കാരണമെന്ന വെളിപ്പെടുത്തലുമായി റോമ എത്തുകയാണ്.
അവതരിപ്പിക്കുന്നതെല്ലാം തുടര്‍ച്ചയായി ഒരേ വേഷം തന്നെയായതില്‍ മടുപ്പ് തോന്നിത്തുടങ്ങിയെന്നും അതാണ് ഒരു നീണ്ട ഇടവേളയെടുത്തതെന്നും താരം പറയുന്നു. ഒരേ ജനുസില്‍പ്പെട്ട അച്ചായത്തി വേഷം, അല്ലെങ്കിലും പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമര്‍ കാമുകിവേഷം ഇവയൊക്കെയാണ് എന്നെ പതിവായി തേടിയെത്തിയിരുന്നത്. ഇങ്ങനെ തുടര്‍ച്ചയായി ഒരേ വേഷം തേടിയെത്തിയതോടെ മടുപ്പ് തോന്നിത്തുടങ്ങിയത്. തന്നെക്കുറിച്ച് പരന്നതെല്ലാം ഗോസിപ്പ് മാത്രമായിരുന്നു. ദീപന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സത്യയിലാണ് റോമ ഇപ്പോള്‍ അഭിനയിക്കുന്നത്.