കമലഹാസനുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ പ്രതികരണവുമായി കമലഹാസന് രംഗത്ത്. ചൊവ്വാഴ്ച്ചയാണ് സിനിമാലോകത്തെ ഞെട്ടിച്ച പ്രഖ്യാപനവുമായി ഗൗതമി രംഗത്തെത്തിയത്. ആദ്യഘട്ടത്തില്‍ വാര്‍ത്തയോട് പ്രതികരിക്കാതിരുന്ന കമലഹാസന് ഒരുദിവസത്തിനുശേഷമാണ് മനസുതുറന്നത്. അതേസമയം, ഉലകനായകന്റെ കുടുംബജീവിതത്തിലെ താളപ്പിഴകളില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. പല പ്രമുഖരും കമലുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി ഈ മൂന്ന് മക്കളാല്‍ അനുഹ്രീതനാണ് ഞാന്‍. ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛനാണ് താന്‍. ഗൗതമിക്ക് സുഖവും ആശ്വാസവും നല്കുന്ന ഏത് കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ ഒരു വിലയുമില്ല. എന്താണെങ്കിലും ഗൗതമിയും സുബ്ബുവും (മകള്‍) സുഖമായിരിക്കുക. അവര്‍ക്ക് എല്ലാ ആശംസകളും എന്ത് ആവശ്യങ്ങള്‍ക്കും ഞാന്‍ അവര്‍ക്കൊപ്പം കൂടെയുണ്ടാകും കമല്‍ ഹാസന്.
എന്നാല്‍, തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മകള്‍ ശ്രുതിഹാസനാണെന്ന വാര്‍ത്തകളോട് കമലഹാസന് പ്രതികരിച്ചില്ല. ഗൗതമിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെക്കുറിച്ചും അദേഹം മനസുതുറന്നില്ല. ഇരുവരും തമ്മില്‍ കുറെക്കാലമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1989ലാണ് അപൂര്‍വ സഹോദരങ്ങള്‍ എന്ന സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. കാന്‍സര്‍ ബാധിതയായിരുന്ന ഗൗതമി പിന്നീട് രോഗമുക്തയാവുകയായിരുന്നു. പിന്നീട് 2003ല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പതിമൂന്നുവര്ഷത്തെ ദാമ്പത്യത്തിനാണ് ഗൗതമിയും കമലും വേര്‍പിരിയുന്നത്.