വാരാണസി: ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ വിവാഹിതനാകുന്നു. ബാസ്കറ്റ് ബോള്‍ താരം പ്രതിമ സിംഗിനെയാണ് ഇഷാന്ത് താലി ചാര്‍ത്തുന്നത്. അടുത്തമാനം ഒമ്പതിനാണ് വിവാഹം. ഇവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ ജൂണ്‍ 19ന് നടന്നിരുന്നു.നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീരിച്ചിട്ടുള്ള താരമാണ് വാരാണസി സ്വദേശിയായ പ്രതിമ സിംഗ്. കൂടാതെ, ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിമയുടെ അഞ്ചു സഹാദരിമാരും ബാസ്ക്കറ്റ് ബോള്‍ താരങ്ങളാണ്. സിംഗ് സിസ്റ്റേഴ്സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 2007ല്‍ ഇന്ത്യന്‍ ദേശീയ ടീമിനായി അങ്ങേറ്റം കുറിച്ച ഇഷാന്ത് നിരവധി ടെസ്റ്റ് ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞിട്ടുണ്ട്.
ഇഷാന്തിന് ഇനി ഇണയും തുണയും പ്രതിമ
![](https://www.rashtradeepika.com/library/uploads/2016/11/ISHANTH.jpg)