മോഹല്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് സൈറ്റില്‍ ഉള്‍പ്പെടെ നാലു വെബ് സൈറ്റുകളിലാണ് ചിത്രം അപ്് ലോഡ് ചെയ്തിരുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ചിത്രം സൈറ്റുകളില്‍ വന്നത്. വിവരമറിഞ്ഞ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് കേരള സൈബര്‍ഡോം പോലീസ് ചിത്രം സൈറ്റുകളില്‍ നിന്നു നീക്കി.
28 പേര് ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രം എവിടെ നിന്നാണ് അപ് ലോഡ് ചെയ്തതെന്ന് അറിവായിട്ടില്ല. 100 കോടി രൂപ കളക്്ഷന്‍ റിക്കാര്‍ഡിലേക്ക് കുതിക്കുമ്പോഴാണ് ചിത്രത്തിന്റെ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ഈ മാസം പുലിമുരുകന് വിദേശത്തും റിലീസ് ചെയ്തിരുന്നു. നേരത്തെ നിവിന്‍ പോളി അഭിനയിച്ച പ്രേമം സിനിമയുടെ പതിപ്പും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര് അറസ്റ്റിലായിരുന്നു. അതേസമയം, ചിത്രം ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങള്‍ കുടുങ്ങും. കേരള പോലീസിന്റെ സൈബര്‍വിംഗ് ഡൗണ്‍ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.