ഒടുവില്‍ ആക്കഥയും പരസ്യമായി. തമിഴ് നടി തൃഷയുടെ ജീവിതത്തിലെ ആ കറുത്ത ഏടുകള്‍ അവര്‍ തന്നെയാണ് ലോകത്തോട് വിളിച്ചുപറഞ്ഞത്. മറ്റൊന്നുമല്ല, നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതുതന്നെ. ധനുഷ് ചിത്രമായ കൊടിയുടെ വിജയാഘോഷ വേളയിലാണ് തൃഷയുടെ തുറന്നുപറച്ചില്‍. നിര്‍മാതാവായ വരുണ്‍ മാനിയനുമായുള്ള വിവാഹമാണ് നിശ്ചയത്തിനുശേഷം മുടങ്ങിയത്.
വിവാഹം മുടങ്ങിയതിനെക്കുറിച്ച് തൃഷയുടെ വാക്കുകള്‍ ഇങ്ങനെ- വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. സിനിമയ്ക്കുവേണ്ടി ജീവിക്കുന്ന ആളാണ് ഞാന്‍, സിനിമയാണ് എല്ലാം. സിനിമ ഇല്ലാതെയുള്ള ജീവിതം ആലോചിക്കാന്‍ പോലുമാകില്ല. സിനിമ ചെയ്ത് മരണമടയുകയാണ് ആഗ്രഹവുമെന്ന്–തൃഷ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 23നാണ് തൃഷയും നിര്‍മാതാവ് വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം.