ഗോല്‍മാല്‍ പരമ്പരയിലെ നാലാമത്തെ ചിത്രത്തില്‍ ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര നായികയാകുമെന്ന് ഉറപ്പായി. സംവിധായകന് രോഹിത് ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കരീന കപൂറിനെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ കരീന ഗര്‍ഭിണിയായതോടെ അവരെ മാറ്റി. കരീനയ്ക്കുശേഷം ആരെന്ന ചോദ്യത്തിനു പരിണീതിയോടൊപ്പം ആലിയ ഭട്ടിനെയും ശ്രദ്ധ കപൂറിനെയും ദീപിക പദുക്കോണിനെയും പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷം ഇവരെയെല്ലാം ഒഴിവാക്കി പരിണീതിയെ പരിഗണിക്കുകയായിരുന്നു.
ഗോല്‍മാല്‍ 4 അടുത്തവര്‍ഷത്തെ ദീപാവലി ചിത്രമായി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയുടെ നായികയായി പരിണീതി ഇപ്പോള്‍ അഭിനയിച്ചുവരികയാണ്.്