റിലയന്‍സ് ജിയോയ്ക്കു കഷ്ടകാലം, 4ജി സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു, ഇനി ആവര്‍ത്തിക്കില്ലെന്ന് റിലയന്‍സ് അധികൃതര്‍

relianceനിര്‍മ്മാണത്തിലുണ്ടായ അപാകതകള്‍ മൂലം സാംസംഗ് നോട്ട് 7 പൊട്ടിത്തെറിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായതിനു പിന്നാലെ റിലയന്‍സ് ജിയോയ്ക്കും സമാന അവസ്ഥ. ന്യുഡല്‍ഹിയിലാണ് സംഭവം. എന്നാല്‍ കാരണം വ്യക്തമല്ല. തന്‍വീര്‍ സാധിക്ക് എന്നയാളുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇയാള്‍  പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യ്തു തുടര്‍ന്നാണ് പുറംലോകം സംഭവം അറിഞ്ഞത്.
സംഭവം സോഷ്യല്‍ മീഡിയായില്‍ വൈറലായി. സംഭവത്തെ ഗൗരവമായി കാണുമെന്നും ഉപഭോക്താക്കളുടെ സുരക്ഷിതമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും റിലയന്‍സ് അധികാരികള്‍ പറഞ്ഞു.  സൗജന്യ കോളും, അണ്‍ലിമിറ്റഡ് നെറ്റും പ്രധാനം ചെയ്യുന്ന റിലയന്‍സ് ജിയോ രാജ്യത്ത് വന്‍ പ്രചാരണം ആണ് നേടിയിരിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് സാംസംഗ് നോട്ട് 7 പൊട്ടിത്തെറിച്ച് തീയും പുകയും വന്നതിനെ തുടര്‍ന്ന് വിമാനങ്ങളില്‍ നോട്ട് 7 കൈവശം വെച്ചു സഞ്ചരിക്കുന്നതിനു വിലക്കു വന്നിരുന്നു. ഫോണ്‍ തിരികെ വാങ്ങി പകരം ഫോണ്‍ മാറി നല്‍കിയിരുന്നെങ്കിലും പ്രശ്‌നം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിന്ന് സാംസംഗ് നോട്ട്7 പിന്‍വലിക്കുകയായിരുന്നു.

Related posts