വടക്കാഞ്ചേരി പീഡനം: സിപിഎം തയാറാക്കിയ തിരകഥപോലെ കേസന്വേഷണം; പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ചു ഒതുക്കാനുള്ള ശ്രമം വിലപോവിന്നു ചെന്നിത്തല

fb-ramesh-chennithala

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ തെളിവാണു പരിചയ സമ്പന്നയല്ലാത്ത ഉദ്യോഗസ്ഥയെ അന്വേഷണ ചുമ തല ഏല്‍പ്പിച്ചതെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എഡിജിപി റാങ്കിലുള്ള ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കേണ്ട കേസായിട്ടും, ഏല്‍പിച്ചിരിക്കുന്നതു ട്രെയിനിംഗ് എഎസ്പിയെ.

താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണു നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായിരുന്ന രാധ വധത്തില്‍ സിപിഎം ആവശ്യപ്പെ ട്ടതനുസരിച്ചു എഡിജിപിയുടെ നേരിട്ടുള്ള അന്വേഷണം പ്രഖ്യാപിച്ചത്. ഇത്തരം കേസുകളില്‍ ഇര പറഞ്ഞതാണു മുഖവിലക്കെടുക്കുക. ഇവിടെ ഇരയുടെ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിക്കെതിരെ കേസെടുക്കാനോ, അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. തിരക്കഥ പോലെയാണു കേസന്വേഷണത്തിന്റെ നടപടിക്രമം നടക്കുന്നത്.

അതിന്റെ ആദ്യപടിയാണു സിപിഎം ജില്ലാ സെക്രട്ടറി ഇരയുടെ പേരു വളിപ്പെടുത്തി രംഗത്തു വന്ന ത്. കേസ് തേയ്ചുമാച്ചു കളയാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും പ്രതി ഷേധത്തെ പോലീസിനെ ഉപയോഗിച്ചു ഒതുക്കാനുള്ള ശ്രമം വിലപോവില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മുകാരായാല്‍ എന്തും ചെയ്യാമെന്ന നിലപാടാണ് ഇപ്പോഴുള്ളത്- ചെന്നിത്തല ആരോപിച്ചു.

Related posts