വി.എസ്. രതീഷ്
ആലപ്പുഴ: രാഹുലിനായുള്ള ഒരു നാടിന്റെ കാത്തിരിപ്പ് തുടരുകയാണ്. 2005 മേയ് 18നായിരുന്നു രാഹുലിന്റെ തിരോധാനം. ആലപ്പുഴ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകന്‍ ഏഴു വയസുള്ള രാഹുലിനെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. ലോക്കല്‍ പോലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
ഇപ്പോഴും മകന്‍ മടങ്ങി വരുമെന്നു തന്നെയാണ് വിശ്വസിക്കുന്ന തെന്ന് അമ്മ മിനി പറയുന്നു. ഏഴുവയസുകാരിയായ ശിവാനി, ചേട്ടന്‍ രാഹുലിനെ ഒരു നോക്കുകാണാനുള്ള കാത്തിരിപ്പിലാണ്. കാണാതായിട്ട് പത്തു വര്‍ഷം കഴിഞ്ഞതിനാല്‍ രാഹുലിനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കള്‍ക്കുണ്ട്. രാഹുല്‍ ഇപ്പോള്‍ കാഴ്ചയില്‍ എങ്ങനെയായിരിക്കും. ഈ ചോദ്യമാണ് ചിത്രകാരനായ ശിവദാസ് വാസുവിനെ രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാന്‍ പ്രേരിപ്പിച്ചത്.
മോഷണക്കേസുകളിലെ നിരവധി പ്രതികളുടെ ചിത്രം പോലീസിന് വരച്ചുനല്‍കിയിട്ടുണ്ട് ശിവദാസ് വാസു. ദുബായിലെ ഒരു നഴ്‌സറിയിലേക്ക് മൂന്നു വയസുള്ള കുട്ടികളുടെ രൂപം അവര്‍ക്ക് 20 വയസുള്ളപ്പോള്‍ എപ്രകാരമായിരിക്കുമെന്നുള്ളതു വരച്ചു നല്‍കിയിട്ടുണ്ട്. ഈ പരിചയം രാഹുലിന്റെ ചിത്രം വരയ്ക്കാന്‍ സഹായിച്ചതായി ശിവദാസ് പറയുന്നു. ഇതിനായി പ്രത്യേക സോഫ്റ്റുവെയറുകളൊന്നും നിലവില്‍ ഇല്ലെന്ന് ശിവദാസ് പറയുന്നു.
വിവിധ സെലിബ്രിറ്റികളുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സംഘടിപ്പിച്ച് പ്രായമാകുമ്പോള്‍ മുഖത്തിനു വരുന്ന വ്യത്യാസങ്ങള്‍ മനസിലാക്കും. കുട്ടികളുടെ മുഖം ഇപ്രകാരം വരുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറ്റി വരച്ചാല്‍ ഏകദേശ രൂപം ലഭിക്കാമെന്നും ശിവദാസ് പറയുന്നു. ഓരോ മുഖത്തിനും പ്രായമാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വ്യത്യസ്ത രീതിയിലായതിനാല്‍ ഈ പ്രവൃത്തി ഏറെ ശ്രമകരവുമാണ്. രാഹുലിന്റെ ചിത്രം വരച്ചപ്പോള്‍ ഏറെ ആത്മാര്‍പ്പണവും നീതിയും പുലര്‍ത്താ ന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇത് രാഹുലിനെ വീണ്ടെടുക്കാന്‍ കാരണമാകണമെന്ന് ഏറെ ആഗ്രഹമുണ്ടെന്നും ശിവദാസ് പറയുന്നു.
രാഹുല്‍ കേസില്‍ പോലീസും സിബിഐയും കുട്ടിയെ തട്ടിക്കൊ ണ്ടുപോയതോ, കൊലപ്പെടുത്തിയതോ ആകാമെന്ന നിഗമനത്തില്‍ മുമ്പ് എത്തിയിരുന്നു. രാഹുലിനെ കൊലപ്പെടുത്തിയെന്നു വെളി പ്പെടുത്തി നാടോടി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൃഷ്ണപിള്ളയെന്നയാള്‍ ഇടയ്ക്ക് രംഗത്തെത്തിയിരുന്നു. വീടിനു സമീപമുള്ള ചതുപ്പില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയെ ങ്കിലും ഒടുവില്‍ മാനസികാസ്വാസ്ഥ്യമുള്ള പ്രതി നുണ പറഞ്ഞതാ ണെന്ന് തെളിഞ്ഞു.
ഇതിനിടെ സമീപവാസിയായ ചെറുപ്പക്കാരനെ പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ ക്രിക്കറ്റു കളി ക്കാനായി പന്ത് വാങ്ങി നല്‍കാമെന്നു രാഹുലിന് വാഗ്ദാനം ചെയ്തിരുന്നു. കൂടെ കളിച്ചിരുന്ന കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ നാര്‍കോ അനാലിസിസിന് വിധേയമാക്കിയെങ്കിലും ഇയാള്‍ക്ക് കേസില്‍ പങ്കി ല്ലെന്ന് തെളിഞ്ഞിരുന്നു. പോലീസ് മുട്ടുമടക്കിയതോടെയാണ് അന്വേഷ ണ ചുമതല സിബിഐയ്ക്ക് കൈമാറി യത്. കുട്ടിയുടെ വിവരം നല്‍കുന്ന വര്‍ക്ക് ലക്ഷങ്ങള്‍ സിബിഐ പ്രതിഫ ലവും പ്രഖ്യാപിച്ചു. നാടൊട്ടുക്കും കുട്ടിയുടെ ചിത്രം സഹിതമുള്ള പോസ്റ്റ റുകള്‍ പ്രചരിപ്പിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സംശയങ്ങള്‍ ബാക്കിയാക്കി 2012 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഒടുവില്‍ 2013 ഒക്‌ടോബറില്‍ കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചെങ്കിലും നടപടികള്‍ കടലാസിലൊതുങ്ങി. എന്നാല്‍ മാതാപിതാക്കള്‍ പ്രതീക്ഷ കൈ വെ ടിഞ്ഞിട്ടില്ല. മുമ്പ് അന്വേഷണം നട ത്തിയ പോലീസ് ഉദ്യോഗ സ്ഥരു മായൊക്കെ അവര്‍ സമ്പര്‍ക്കം പുലര്‍ത്തി പ്പോരുന്നുണ്ട്.