പുലിമുരുകന് ചരിത്രം തിരുത്തി മുന്നേറുമ്പോള്‍ അതേ ശ്രേണിയില്‍പ്പെട്ട മറ്റൊരു ചിത്രം റിലീസിംഗിനൊരുങ്ങുന്നു. ടിനി ടോം നായകനായ ‘കാലിയന്’ ആണ് തിയറ്ററുകളെ കോരിത്തരിപ്പിക്കാനെത്തുന്നത്. രാഘവന് ആശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇടുക്കിയില്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ കഥ എന്നത് ഒരു പ്രത്യേകതയാണ്. ഈ റിയല്‍ കഥയിലെ രാഘവനാശാന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇടുക്കയിലെ പെരിയാറില്‍ വളരെ ദുര്‍ഘടമായ ലോക്കേഷനുകളിലാണ് സിനിമയുടെ ചിത്രികരണം നടന്നത്. വളരെ അപകടം പിടിച്ച കരിമ്പന്ക്കുത്തില് ജീവന് പണയം വെച്ചാണ് പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മേഘനാഥന് നാച്ചി മുത്തു എന്ന കഥാത്രത്തെ വളരെ ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, കോട്ടയം പുരുഷന്, കൊളപ്പുള്ളി ലീല, തമിഴ് നടന് നിതിന്‍ ജോര്‍ജ്, ഗ്രേയിസ് ആന്റണി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്നു.
ഇടുക്കിയിലെ പെരിയാറിലെ കരിമ്പന്ക്കുത്തില് ആദ്യമായാണ് ഒരു സിനിമ ചിത്രികരണം നടന്നത്. പെരിയാര്‍വാലി ചപ്പാത്ത്, ചേലച്ചുവട്, കളരിത്തണ്ട് എന്നിവിടങ്ങളായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ക്ഷുദ്രജിവികളുടെ കേന്ദ്രമായ കരിമ്പന്‍കുത്തില്‍ ടൂറിസ്റ്റുകള്‍ പോലും പോകാറില്ലത്ര. അത്രക്കും അപകടം നിറഞ്ഞതാണ് കരിമ്പന്‍കുത്ത്. കാഴ്ചയില്‍ വളരെ ഭംഗി തോന്നിക്കുന്ന ഈ കരിമ്പന്‍ കുത്തില്‍ ധാരാളം അള്ളുകള്‍ പതിയിരിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലിയന് സിനിമക്കുവേണ്ടി ലൊക്കെഷന്‍ കാണാന്‍ കരിമ്പന്‍കുത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ കരിമ്പന്‍ കുത്തിനെക്കുറിച്ച് പറഞ്ഞത് വളരെ പേടിപ്പിക്കന്ന വാക്കുകളായിരുന്നു. സംവിധായകന് ജിജോ പാങ്കോട് ക്യാമറാമാന് പ്രേംജിയോട് കരിമ്പന്‍ കുത്ത് ഉപേക്ഷിച്ചാലോ എന്ന് പറഞ്ഞെങ്കിലും ഇവിടുത്തെ ദ്യശ്യഭംഗി ക്യാമറയില്‍ പകര്‍ത്തുകയെന്നത് ഒരു വെല്ലുവിളിയാണ് എന്ന് പറഞ്ഞ് സിനിമയുടെ ചിത്രികരണം കരിമ്പനില്‍ ഉറപ്പിക്കുകയായിരുന്നു.
സിനിമ ചിത്രീകരണത്തില്‍ ആ നാട്ടിലെ നാട്ടുകാര്‍ ക്യാമറമാന് പ്രേംജിയെ സഹായിക്കാന്‍ മുമ്പോട്ടു വന്നു. വടം കെട്ടിയും ,ചങ്ങാടം കെട്ടിയും വലിയ കുറ്റന്‍ വെള്ളച്ചാട്ടത്തിന്റെ സമീപത്തുകുടി വടത്തില്‍ പിടിച്ച് കുത്തില്‍ ഇറങ്ങുകയായിരുന്നു. ക്യാമറയും ചിത്രി കണത്തിനുവേണ്ട എല്ലാ സഹായവും നാട്ടുകാര്‍ എത്തിച്ചു കൊടുത്തു. എന്നാല്‍ കരിമ്പന്‍ അപടകടകാരിയാണെന്ന് നടന് റ്റിനി ടോമിനോട് മറച്ചുവെച്ചാണ് റ്റിനിയുടെ സീന്‍ ഷൂട്ട് ചെയ്തത്.അങ്ങനെ വിജയകരമായി കാലിയന് സിനിമ കരിമ്പന്‍ കുത്തില്‍ ചിത്രികരിച്ചു. ഷാജി ചേലച്ചുവടിന്റെ തിരക്കഥയില്‍ ബോബിന സി. ജോസ് നിര്‍മ്മിച്ച സിനിമ ജിജോ പാങ്കോടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രേംജിയാണ് ചെയ്തിരിക്കുന്നത്. ചമയം പട്ടണം റഷീദും, പ്രൊഡക്ഷന്‍ കണ്ട്രോളര് സെബാസ്റ്റ്യന്‍ പള്ളിപ്പുറവുമാണ്. കലാസംവിധാനം മോഹന്‍ പുറപ്പുഴയാണ്.