കോട്ടയം: കാറില്‍ 660 ഗ്രാം കഞ്ചാവുമായി പിടിയിലായ യുവതിയെക്കുറിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണല്‍ അന്വേഷണം ആരംഭിച്ചു. മങ്കൊമ്പ് അമൃതകൃപയില്‍ ആര്‍. ശാന്തി (27)യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ചവിട്ടുവരിയില്‍ വാഹന പരിശോധനക്കിടെ കാറിന്റെ ഡിക്കിയില്‍ സ്‌റ്റെപ്‌നി ടയറിനടിയിലാണു കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. അറസ്റ്റിലായ യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. അതേസമയം, ശാന്തിയെ ചതിച്ചതാണോ എന്ന കാര്യം ദുരൂഹമായി തുടരുകയാണ്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു യുവതിയുടെ വാഹനത്തില്‍ പരിശോധന നടത്തിയത്. സുന്ദരിയായ ഒരു പെണ്‍കുട്ടി വരുന്നുണ്ട്. അവരുടെ വണ്ടിയില്‍ കഞ്ചാവ് ഉണ്ടെന്നായിരുന്നു രഹസ്യസന്ദേശം. യുവതിയുടെ വാഹനത്തിന്റെ നമ്പരും ഇവര്‍ സഞ്ചരിക്കുന്ന റൂട്ടും കൃത്യമായി എക്‌സൈസ് സംഘത്തിനു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ ചതിച്ചതാണോ എന്ന സാധ്യത എക്‌സൈസ് പരിശോധിക്കുന്നത്.
കഞ്ചാവ് ആര്‍ക്കെങ്കിലും കൊടുക്കാനാണോ അതോ ഉപയോഗിക്കാനാണോ എന്നതു സംബന്ധിച്ചതിന് വ്യക്തമായ മറുപടി നല്കുന്നില്ല. ആരെങ്കിലും കുടുക്കാനായി ചെയ്തതാണോ എന്ന ചോദ്യത്തിനും അറിയില്ല എന്ന മറുപടിയാണ് രാഷ്ട്രദീപികഡോട്ട്‌കോമിന് കിട്ടിയത്. അന്വേഷണവുമായി യുവതി സഹകരിക്കുന്നില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുവതി മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് കണ്‍ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി കോട്ടയം നഗരത്തിനു സമീപമുള്ള ഫഌറ്റിലാണു താമസം. എറണാകുളത്തുനിന്നു വരുമ്പോഴാണു പിടിയിലായത്. കഞ്ചാവ് കണ്ടെത്തിയ ഫോര്‍ഡ് ഫിഗോ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ശാന്തി സ്ഥിരമായി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചവിട്ടുവരിയിലെ സ്വകാര്യ ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജില്ലയില്‍ ആദ്യമായാണ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട മലയാളി യുവതിയെ എക്‌സൈസ് പൊലീസ് വിഭാഗങ്ങള്‍ പിടികൂടുന്നത്. ഇന്നലെ പുലര്‍ച്ചെ ആറരയോടെ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് യുവതി പിടിയിലായത്. ചവിട്ടുവരിയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിയുടെ കാറിനുള്ളില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചത്.