വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നടിയും, വലിയ തിരമാലകള്‍ (സുനാമി) കരയെ കാര്‍ന്നെടുക്കും, 100 വര്‍ഷം മുമ്പ് ജനിച്ച് 20 വര്‍ഷം മുമ്പ് ജീവിച്ച് മരിച്ച ബാബയുടെ ഒരു പ്രവചനം കൂടി ശരിയായി!

Main1

അവര്‍ ഒരു അന്ധയായിരുന്നു. പക്ഷേ അസാമാന്യമായ ഓര്‍മശക്തിയും നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ പ്രവചനങ്ങള്‍ നടത്തിയ അവരുടെ പേര് ബാബ വാംഗെ എന്നായിരുന്നു. ആളുകള്‍ അവരെ വിളിച്ചിരുന്നത് ബാള്‍ക്കന്‍സിലെ നോട്രഡാമസ് എന്നായിരുന്നു. 1911ല്‍ ബള്‍ഗേറിയയിലായിരുന്നു ഇവര്‍ ജനിച്ചത്. 1996ല്‍ തന്റെ 85-ാം വയസില്‍ ഇഹലോകത്തോട് വിടപറയുകയും ചെയ്തു. ജീവിച്ചിരുന്നപ്പോഴേ പ്രശസ്തയായിരുന്ന അവര്‍ ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിരിക്കുന്നു.

ജീവിതകാലത്ത് നിരവധി പ്രവചനങ്ങളിലൂടെ അവര്‍ താരമായിരുന്നു. അല്‍ഖ്വയ്ദ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുമെന്നും സുനാമിയില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുമെന്നും അവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രവചിച്ചിരുന്നു. സുനാമി എന്ന വാക്കു പോലും പരിചിതമല്ലാത്ത കാലത്ത്, 1978ല്‍ അവര്‍ നടത്തിയ പ്രവചനം ഇങ്ങനെയായിരുന്നു- വലിയ തിരമാലകള്‍ ആര്‍ത്തലച്ചുവരും, മനുഷ്യരെയും നഗരങ്ങളെയും അതു വെള്ളത്തിനടിയിലാക്കും. ജലത്താല്‍ എല്ലാം അപ്രത്യക്ഷമാകും. വാംഗയുടെ വാക്കുകള്‍ പോലെ 2004 ഡിസംബര്‍ 26ന് സുനാമിത്തിരമാലകളില്‍ തകര്‍ന്നടിഞ്ഞത് നിരവധി കെട്ടിടങ്ങളും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതവും.

1989ല്‍ വാംഗ വീണ്ടുമൊരു ഞെട്ടിക്കുന്ന പ്രവചനം നടത്തി. രണ്ടു ഇരുമ്പ് പക്ഷികള്‍ അമേരിക്കന്‍ സഹോദരങ്ങളെ ഇടിച്ചിടുമെന്ന്. പലരും നെറ്റിചുളിച്ചു. അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്ത് ? വ്യാഖ്യാനങ്ങള്‍ പലതുണ്ടായി. അന്യഗ്രഹജീവികള്‍ അമേരിക്കയെ ആക്രമിക്കുമെന്ന് ചിലര്‍, അതല്ല യുഎസ് പ്രസിഡന്റിനെ വധിക്കുമെന്നാണ് പ്രവചനമെന്ന് മറ്റൊരു കൂട്ടര്‍. വര്‍ഷങ്ങള്‍ കടന്നുപോയി. 12 വര്‍ഷങ്ങള്‍ക്കപ്പുറം ഒരു സെപ്റ്റംബര്‍ പതിനൊന്നിന് അമേരിക്കയുടെ അഭിമാനത്തിനുമേല്‍ അല്‍ഖ്വയ്ദ ഭീകരര്‍ വിമാനം ഇടിച്ചിറക്കി. ആ രണ്ടു സഹോദരങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട കെട്ടിടങ്ങള്‍ നാമാവശേഷമായി. ഐഎസിന്റെ ഉദയത്തെപ്പറ്റിയും അവര്‍ കൃത്യമായി പ്രവചിച്ചിരുന്നെന്ന് വാംഗ അനുകൂല പ്രചരണം നടത്തുന്നവര്‍ വാദിക്കുന്നു. യൂറോപ്പിനെ ഒരുകൂട്ടം മതതീവ്രവാദികള്‍ ആക്രമിക്കുമെന്നായിരുന്നു അത്. ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയെ ഭരിക്കുമെന്ന് ബാറക് ഒബാമയെക്കുറിച്ച് അവര്‍ പറഞ്ഞിരുന്നു. ഇത്രയും കേട്ടപ്പോള്‍ പേടിച്ചുപോയോ? എന്നാല്‍, ഇവരുടെ പ്രവചനങ്ങള്‍ എല്ലാം ശരിയായിട്ടില്ല. 80 ശതമാനം കൃത്യത മാത്രമാണുണ്ടായിട്ടുള്ളു. അവസാനമായി ഒരു കാര്യം കൂടി. അമേരിക്കയുടെ അവസാന പ്രസിഡന്റായിരിക്കും ഒബാമയെന്നാണ് അവര്‍ പ്രവചിച്ചിട്ടുള്ളത്.

Related posts