500,1000 നോട്ടുകള്‍ സ്വീകരിച്ചില്ല; നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു; പരാതി നല്‍കാന്‍ സ്്‌റ്റേഷനിലെത്തിയപ്പോഴും അവഗണനമാത്രം

babyമുംബൈ: 500,1000 രൂപ നോട്ടുകള്‍ സ്വീകരിക്കാതെ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് മുംബൈയില്‍ നവജാത ശശു മരിച്ചു. മുംബൈയിലെ ഗോവണ്ടിയിലാണ് സംഭവം. ഗോവണ്ടിയിലെ ജീവന്‍ജ്യോത് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. മരപ്പണിക്കാരനായ ജഗദീശ് ശര്‍മയുടെയും കിരണ്‍ ശര്‍മയുടെയും കുട്ടിയാണ ് മരിച്ചത്.

കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം പണമടക്കാന്‍ കൈയിലുണ്ടായിരുന്നത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ മാത്രമാണ്. എന്നാല്‍ ഈ നോട്ടുകള്‍ സ്വീകരിക്കില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ കുഞ്ഞിനു ചികിത്സ നിഷേധിക്കുകയായിരുന്നു. പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ല.

ഇതു സംബന്ധിച്ച് സമീപത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴും ഇവര്‍ക്ക് അവഗണന നേരിടേണ്ടി വന്നു. പരാതി എഴുതി തന്നാല്‍ മതി ഞങ്ങള്‍ അത് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിനു കൈമാറാമെന്നായിരുന്നു പോലീസ് സ്‌റ്റേഷനില്‍ നിന്നു ലഭിച്ച മറുപടി. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികള്‍, പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു

Related posts