രഞ്ചുവിന്റെ തന്ത്രങ്ങള്‍! സൗന്ദര്യവും വാചകകസര്‍ത്തും നന്നായി ഉപയോഗിച്ചു, രഞ്ചു ഇടപാടുകാരെ വീഴ്ത്തിയ തട്ടിപ്പിന്റെ കഥ ഇങ്ങനെ

renju 2വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ തട്ടിപ്പിനിരയായത് നിരവധി ആളുകള്‍. ലക്ഷകണക്കിന് രൂപയാണ് ഇവര്‍ തട്ടിപ്പിലൂടെ നേടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെരുവ കുന്നപ്പിള്ളി പുലിക്കുഴിയില്‍ രഞ്ചു ജോര്‍ജ് (33)നെയാണ് വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ ഹൈദരാബാദ് സ്വദേശി രൂപന്‍, മലേഷ്യന്‍ സ്വദേശി ശ്രീരാം അയ്യര്‍, തമിഴ്‌നാട് സ്വദേശിനി ദേവി അക്ക എന്നിവര്‍ക്കെതിരെയും പരാതിയുള്ളതായി പോലീസ് പറഞ്ഞു. കുന്നപ്പിള്ളി മുണ്ടുവേലില്‍ ജോയിയുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ ഒമ്പതോടെ പെരുവയിലെ വീട്ടില്‍ നിന്നുമാണ് പ്രതിയെ കസ്റ്റിഡിയിലെടുത്തത്. വിവിധ ജില്ലകളില്‍നിന്നു അമേരിക്കയിലും മലേഷ്യയിലും ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു പലരില്‍നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്, കൊല്ലം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്. പെരുവ കുന്നപ്പിള്ളി മുണ്ടുവേലില്‍ ജോയിയുടെ കൈയ്യില്‍ നിന്നും മൂന്ന് ലക്ഷവും കോഴിക്കോട് വായാട് കണ്ണപ്പുഴ എബ്രഹാമിന്റെ നാലു ലക്ഷവും എറണാകുളം മാറിക വേങ്ങച്ചുവട്ടില്‍ അന്നമ്മ തോമസിന്റെ മൂന്ന് ലക്ഷവും കൊല്ലം വെളിച്ചിക്കാല പ്ലാച്ചിപൊയ്കയില്‍ നിഷാദില്‍ നിന്നും രണ്ട് ലക്ഷവും പെരുവ പെരുവാഴക്കാലയില്‍ ജിനു പി.കുര്യന്റെ രണ്ടുലക്ഷം രൂപയും കുന്നപ്പിള്ളി കാഞ്ഞിരംപാറയില്‍ ലിജി വിത്സണിന്റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപയുമാണ് പ്രതി തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

2013 മുതല്‍ രഞ്ചു പലരില്‍ നിന്നായി ജോലിവാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തിരുന്നതായും പോലീസ് പറഞ്ഞു. പരാതിയുമായി എത്തുന്നവര്‍ക്ക് കുറച്ചു പണം നല്‍കി ബാക്കി തുകയ്ക്കു അവധി പറഞ്ഞു വിടുന്ന രീതിയായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ ആരും പരാതിയുമായി എത്തിയിരുന്നില്ല. കഴിഞ്ഞ മൂന്നിനാണ് മുണ്ടുവേലില്‍ ജോയി വെള്ളൂര്‍ സ്റ്റേഷനില്‍ പാരതി നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.  കൂടുതല്‍ പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വൈക്കം കോടയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പ്രിന്‍സിപ്പള്‍ എസ്‌ഐ കെ.ആര്‍. മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts