മദ്യലഹരിയില്‍ കുട്ടികള്‍… പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് റോഡില്‍ കിടന്നു; നാട്ടുപിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു; സ്‌റ്റേഷനില്‍ പൊട്ടിക്കരഞ്ഞ് അമ്മമാര്‍

ALP-STUDENTSകറ്റാനം: മദ്യലഹരിയില്‍ മയങ്ങിക്കിടന്ന നാലു പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. ഒരാള്‍ ബോധരഹിതനായതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവമറിഞ്ഞെത്തിയ ഒരു വിദ്യാര്‍ഥിയുടെ മാതാവ് സ്‌റ്റേഷനില്‍വച്ച് മകന്റെ കരണത്തടിച്ചു പൊട്ടിക്കരഞ്ഞു. അമ്മയുടെ കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇന്നലെ വൈകുന്നേരം കുറത്തികാട് പോലീസ് സ്‌റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പിന്നീട് പോലീസ് ഇടപെട്ടാണ് വിദ്യാര്‍ഥിയുടെ മാതാവിനെ ശാന്തമാക്കിയത്. പിടിയിലായ നാലുവിദ്യാര്‍ഥികളുടെയും പിതാക്കാന്‍മാര്‍ വിദേശങ്ങളിലാണ്. വിദ്യാര്‍ഥികളുടെ ബാഗുകളില്‍നിന്നും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ നിരവധി ബില്ലുകളും കണ്ടെടുത്തു. വിവരമറിഞ്ഞ് പോലീസ്‌സ്‌റ്റേഷനിലേക്ക് ഓടിയെത്തിയ പല രക്ഷകര്‍ത്താക്കള്‍ക്കും വഴിതെറ്റിയ മക്കളോടുള്ള രോഷം നിയന്ത്രിക്കാനായില്ല. പലരും മാറിനിന്നു കരയുന്നതും കാണാമായിരുന്നു. വിദ്യാര്‍ഥികളെ പിന്നീട് താക്കീത് നല്കിയശേഷം രക്ഷകര്‍ത്താക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

Related posts