മലയാളസിനിമയില്‍ ഗ്യാരണ്ടി നടനാണ് ബിജുമോനോന്‍. ഏതും റോളും അനായാസം ചെയ്യുന്ന താരങ്ങളിലൊരാള്‍. നായകനായി തന്നെ അഭിനയിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാത്ത ബിജു ഒരു സത്യം തുറന്നുപറഞ്ഞിരിക്കുകയാണ്. മറ്റൊന്നുമല്ല, കുറച്ചു ശത്രുക്കളൊക്കെ ഉണ്ടായിരിക്കുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബിജുമേനോന്റെ തുറന്നുപറച്ചില്‍.
നിരവധി ചിത്രങ്ങളിലേക്ക് വിളിക്കുന്നുണ്ടെങ്കിലും സൂക്ഷ്മതയോടെ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പരിശീലിച്ച് തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. ഒരു സിനിമ ചെയ്താല്‍ എനിക്ക് മാത്രം ഗുണം ഉണ്ടായാല്‍ പോരാ. പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയണം. കൂടുതല്‍ പേര്‍ ആ സിനിമ കാണണം. അതുകൊണ്ട് പല പ്രോജക്ടുകളും ഇപ്പോള്‍ വേണ്ടെന്നുവയ്ക്കുന്നുണ്ട്. എന്നാല്‍ ചില പ്രോജക്ടുകള്‍ വേണ്ടെന്ന് വയ്ക്കുമ്പോള്‍ അവര്‍ക്ക് എന്നോട് പിണക്കം തോന്നാറുണ്ട്. കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ താല്പര്യമില്ലെന്ന് ഞാന്‍ പറയും. ഇതു കേള്‍ക്കുന്നവര്‍ പിണങ്ങാറുണ്ടെന്നും ബിജു പറയുന്നു. ഓര്‍ഡിനറി സൂപ്പര്‍ഹിറ്റായ സമയത്ത് പ്രമുഖ നടന്‍ വിളിച്ച് അഭിനന്ദനം അറിയച്ചതിന് കൂടെ മറ്റൊരു കാര്യം കൂടെ പറഞ്ഞു. ഭായ് നോക്കിക്കോ.. ഇനി ഭായിക്കും ശത്രുക്കളുണ്ടായി തുടങ്ങും. ഇപ്പോള്‍ അതു സത്യമായിരിക്കുന്നുവെന്നും താരം പറയുന്നു.