സീരിയല്‍ നടിയുടെ മരണം കൊലപാതകമോ? സബര്‍ണയുടെ മൃതദേഹം കാണപ്പെട്ടത് പൂര്‍ണനഗ്നയായി, സമീപം പാതി കാലിയായ നാലു ചായക്കപ്പുകളും!

sabarnaമലയാളികള്‍ക്ക് സുപരിചിതയായ സീരിയല്‍ നടി സബര്‍ണ ആനന്ദിന്റെ മരണത്തില്‍ ദുരൂഹത മണക്കുന്നു. നടിയുടെ ഡയറിക്കുറിപ്പുകളില്‍ പലതിലും പൊരുത്തക്കേടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സബര്‍ണ മരിച്ചുകിടന്ന റൂമില്‍നിന്ന് കണ്ടെത്തിയ നാലു ചായക്കപ്പുകളാണ് പോലീസിനെ കുഴയ്ക്കുന്നത്. വെള്ളിയാഴ്ച്ചയാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരിചന്ദനം സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരമാണ് 29കാരിയായ സബര്‍ണ. മൂന്നു ദിവസമായി പൂട്ടിയിട്ടിരിക്കുന്ന സബര്‍ണയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

സബര്‍ണയുടെ മൃതദേഹം പൂര്‍ണനഗ്നമായിട്ടാണ് കാണപ്പെട്ടത്. ആത്മഹത്യ ചെയ്യുന്ന ഒരാള്‍ ഒരിക്കലും നഗ്നയാകില്ലെന്നാണ് പോലീസ് പറയുന്നത്. ഇതാണ് പോലീസിനെ കൊലപാതകമണോയെന്ന സംശയത്തിലേക്ക് നയിക്കുന്നത്. കേസന്വേഷണത്തിനായി സ്‌പെഷല്‍ പോലീസ് ടീം രൂപീകരിച്ചിട്ടുണ്ട്. മരണത്തിനു മുമ്പ് സബര്‍ണയ്‌ക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോയെന്ന എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അതിനായി സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകള്‍ പരിശോധിക്കുന്നുണ്ട്.

സബര്‍ണയ്ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ആരാണെന്ന കാര്യത്തില്‍ സുഹൃത്തുക്കള്‍ക്കും വ്യക്തതയില്ല. കാമുകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം സബര്‍ണ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൈയില്‍ കണ്ട പാടുകള്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെയാണെന്നാണ് സൂചന. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള സബര്‍ണ ഹരിചന്ദനം, മായാമോഹിനി എന്നീ മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹരിചന്ദനത്തിലെ വില്ലത്തിയായിരുന്നു സബര്‍ണ.

Related posts