നെയ്യാറ്റിന്‍കര : അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ഇന്ന ലെയും ബാങ്കുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. എ ടി എമ്മുകളും സി ഡി എമ്മുകളും പ്രവര്ത്ത നരഹിതമായത് ജനങ്ങളെ വലച്ചു. രാവിലെ മുതലേ ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. വീട്ടമ്മമാരും തൊഴിലാളികളും അടക്കം നൂറുകണക്കിനാളുക ളാണ് പലയിടത്തും അഞ്ഞൂറി ന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി ക്യൂ നിന്നത്. ഇതര സംസ്ഥാന തൊഴിലാളികളും തങ്ങളുടെ പക്കലുള്ള നോട്ടുക ളുമായി ഈ ക്യൂവില്‍ സ്ഥാനം പിടിച്ചു.
എടിഎമ്മുകളും സി ഡി എമ്മുകളും പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ രാവിലെ എത്തിയ വര് നിരാശരായി മടങ്ങി. ബാങ്കു കളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളും സി ഡി എമ്മുകളും പോലും നോക്കു കുത്തികളായി. ബാങ്ക് ജീവനക്കാര്‍ക്ക് തന്നെ യാണ് ഇവയുടെ പ്രവര്‍ത്തന ചുമതലയെന്നും ബാങ്കിലെ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയാലേ എ ടിഎമ്മുകളുടെയും സി ഡി എമ്മുകളുടെയും സേവനത്തിനായി അവരെ നിയോഗിക്കാനാവൂ എന്നുമായിരുന്നു ബാങ്ക് അധികൃതരുടെ പ്രതികരണം.