നോട്ട് മാറാന്‍ സഹായഹസ്തവുമായി വിദ്യാര്‍ഥികള്‍; പൂവച്ചല്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് സഹായവുമായി എത്തിയത്

TVM-FORMകാട്ടാക്കട: നോട്ട് മാറ്റാനായി പൂവച്ചല്‍ എസ്.ബി. റ്റി ബാങ്കില്‍ എത്തുന്നവരെ സഹായിക്കാനായി പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിലെയും മറ്റ് ക്ലബ്ബകളുടെയും നേത്യത്വത്തില്‍ സഹായക കേന്ദ്രം തുടങ്ങി. പഴയ  നോട്ടുകള്‍ മാറി പുതിയവ കിട്ടാനും പണം നിക്ഷേപിക്കുവാ നുമുള്ള ഫോമുകള്‍ വിദ്യാര്‍ഥികളാണ് പൂരിപ്പിച്ച് നല്‍കുന്നത് . എഴുതാനും വായിക്കാനും അറിയാത്ത വൃദ്ധ ജനങ്ങളും സ്ത്രീകളുമായ ഇടപാടുകാര്‍ക്ക്  സഹായകമാകുകയാണ്.

രാവിലെ ആരംഭിക്കുന്ന സഹായക കേന്ദ്രത്തിന്റെ സേവനം ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വരെ കാണും. വിദ്യാര്‍ഥികള്‍ക്ക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് നേരിട്ടറിയാന്‍ കഴിഞ്ഞു. ബാങ്ക് ചീഫ് മാനേജര്‍ പൃഥി നാഥ് , പ്രിന്‍സിപ്പള്‍ സീമ സേവ്യര്‍ , വിദ്യാര്‍ത്ഥികളായ ഗോകുല്‍ കൃഷ്ണന്‍ , ഹരുണ്‍ , ജിതിന്‍ , വിശ്വജിത് , രാംനാഥ് , മനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Related posts