നടി രേഖ മോഹന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മൃതദേഹത്തിന് സമീപം കണ്ടെത്തിയ പാനീയം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

rekha 2തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂരിലെ ശോഭ സിറ്റിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിനിമ–സീരിയല്‍ താരം രേഖ മോഹന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ടാണ് രേഖയുടെ മൃതദേഹം ഫ്‌ളാറ്റില്‍ ഡൈനിംഗ് ടേബിളില്‍ തലകുനിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ഗ്ലാസില്‍ പകുതി കുടിച്ച എന്തോ പാനീയം കണ്ടെത്തിയിരുന്നു. അതിനാല്‍ ആത്മഹത്യയാണോ എന്ന് ആദ്യം സംശയമുയര്‍ന്നിരുന്നു. ഈ പാനീയം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന് മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഇതിലാണ് മരണകാരണം ഹൃദയാഘാതമെന്ന് വ്യക്തമായത്.

അഞ്ച് ദിവസം മുന്‍പാണ് രേഖയുടെ ഭര്‍ത്താവ് മലേഷ്യയിലേക്ക് പോയത്. ഭര്‍ത്താവ് ഫോണില്‍ വിളിച്ചിട്ടും പ്രതികണമില്ലാത്തതിനാല്‍ െ്രെഡവറെ വിവരം അറിയിച്ചു. ഇയാള്‍ ഫ്‌ളാറ്റില്‍ എത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് എത്തി മുറിയുടെ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു രേഖ. ഇവര്‍ക്ക് മക്കളില്ല. ഒരു യാത്രാമൊഴി, ഉദ്യാനപാലകന്‍, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത രേഖയെ പ്രശസ്തയാക്കിയത് സ്ത്രീജന്മം സീരിയലിലെ മായമ്മ എന്ന വേഷമാണ്.

Related posts