ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ശരിക്കും പെട്ടുപോയത് പാവം മൂന്ന് പശുക്കളാണ്. ഭൂകമ്പം നടക്കുന്ന സമയത്ത് പുല്‍മൈതാനത്ത് മേഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പശുക്കള്‍. കനത്ത ഭൂകമ്പം കെട്ടടങ്ങിയപ്പോഴേക്കും ഇവര്‍ മേഞ്ഞുകൊണ്ടിരുന്ന മൈതാനം ഒരു ഗര്‍ത്തമായി മാറി.
എന്നാല്‍ പശുക്കള്‍ നിന്നിരുന്ന ഭാഗം ഒരു ദ്വീപു പോലെ അവശേഷിക്കുകയും ചെയ്തു. ഇതോടെ പശുക്കള്‍ ത്രിശങ്കുവിലായി. പശുക്കളുടെ ഉടമസ്ഥരാരാണെന്ന് അറിവായിട്ടില്ല. ഭൂകമ്പത്തില്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ പശുക്കളാണെന്നും പരക്കെ സംസാരമുണ്ട്.
ഈ പശുക്കള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ഹിറ്റാണ്. ബിബിസി ഉള്‍പ്പെടെയുള്ള ആഗോളമാധ്യമങ്ങള്‍ പശുക്കളുടെ വാര്‍ത്തയും ചിത്രവും പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ആരാണ് ചിത്രമെടുത്തതെന്നോ എവിടെനിന്നാണെന്നോ ഇപ്പോഴും വ്യക്തമല്ല. എന്തായാലും രക്ഷാപ്രവര്‍ത്തകര്‍ പശുക്കളെ രക്ഷിച്ചെന്നതാണ് അവസാനം കിട്ടുന്ന വാര്‍ത്ത