തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള ഹിയറിംഗ് ഇന്നു നടക്കും. ഹിയറിംഗിനു ശേഷമുള്ള ഔദ്യോഗിക പ്രഖ്യാപനം 18നു മാത്രമേ നടത്തുകയുള്ളു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍. സതീഷാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നു രാവിലെ 11 മുതല്‍ ഹിയറിംഗ് നടത്തുന്നത്. ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ യുവതി ഉള്‍പ്പെടെയുള്ളവരുടെ വാദം കേള്‍ക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുടെ ഭാഗവും കേള്‍ക്കും. ഹിയറിംഗില്‍ ആര്‍ക്കും പങ്കെടുത്ത് അഭിപ്രായം അറിയിക്കാം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിലാണു ഹിയറിംഗ്.
ക്ഷേത്രദര്‍ശനത്തിനു ചുരിദാര്‍ ധരിച്ച് എത്തുന്നവര്‍ ഇതിനു മുകളിലൂടെ മേല്‍മുണ്ട് ധരിക്കണമെന്നാണു നിലവിലെ ചട്ടം. പുരുഷന്മാര്‍ക്കു പാന്റ്‌സ് ധരിച്ചും ഇവിടെ പ്രവേശിക്കാനാകില്ല. മുണ്ടു ധരിക്കണം. മുണ്ടുകള്‍ ക്ഷേത്രത്തില്‍ വാടകയ്ക്കു ലഭിക്കും.