ഠമാര്‍ പഠേ! കല്യാണവീട്ടില്‍ വെടിവച്ച് ആഘോഷിച്ച സാധ്വി ദേവാ ഠാക്കൂര്‍ എന്നും വിവാദനായിക, സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന് ഇഷ്ടം സ്വര്‍ണമാലയും തോക്കുകളും

swamin 2വിവാദങ്ങളാണ് എന്നും സാധ്വി ദേവ ഠാക്കൂര്‍ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന് കൂട്ട്. അഖിലേന്ത്യാ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റാണെങ്കിലും നടപ്പിലും മേക്കപ്പിലും ബോളിവുഡ് സുന്ദരികള്‍പോലും തോറ്റുപോകും. ആരെയും കൂസാത്ത സ്വഭാവം. ഹരിയാനയിലെ കല്യാണവീട്ടില്‍ വെടിപൊട്ടിച്ച് ആഘോഷിക്കാന്‍ സാധ്വിയെ പ്രേരിപ്പിച്ചതും ഈ കൂസലില്ലായ്മയാണ്. ആഘോഷപൂര്‍വമാണ് ഇവരുടെ ഓരോ നിമിഷങ്ങളും. ആഭരണങ്ങളോട് സാധ്വിക്കുള്ള താല്പര്യം പ്രസിദ്ധമാണ്. പലപ്പോഴും വിലയേറിയ മാലയും വളയുമണിഞ്ഞാണ് ഇവരെ കാണാനാകുക. പിന്നെയുള്ള ഇഷ്ടങ്ങളിലൊന്ന് തോക്കുകളാണ്. പലതരം പിസ്റ്റളുകളും മെഷീന്‍ഗണ്ണുകളും ഇവരുടെ പക്കലുണ്ട്. അനുയായികളാകട്ടെ ഏറെയുണ്ട് താനും. പലപ്പോഴും ആറും ഏഴും ആയുധധാരികളായ അംഗരക്ഷകര്‍ക്കൊപ്പമാണ് യാത്ര.

ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും വന്ധ്യംകരിക്കണമെന്ന് പറഞ്ഞതായിരുന്നു അവസാനമുണ്ടാക്കിയ വിവാദം. ഇടയ്ക്ക് പൊട്ടിച്ച വെടി ഹിന്ദുക്കള്‍ കൂടുതല്‍ പ്രസവിക്കണമെന്നതായിരുന്നു. ഇത്തരത്തില്‍ വിവാദങ്ങളില്‍ കുളിച്ചുനില്ക്കുമ്പോഴാണ് തിങ്കളാഴ്ച്ച കല്യാണവീട്ടില്‍ വെടിപൊട്ടിച്ചത്. നൃത്തത്തിനായി ഒരുക്കിയ വേദിയിലേക്കായിരുന്നു വെടിവെപ്പ്. എന്നാല്‍ ആ സമയം വരന്റെ ബന്ധുക്കള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. വരന്റെ അമ്മായി വെടിയേറ്റ് വീണതിന് പിന്നാലെ സാധ്വിയും അനുയായികളും ഓടിരക്ഷപ്പെട്ടു. 11 വയസുള്ള പെണ്‍കുട്ടിയടക്കം നാലു പേര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. വരന്റെ ആന്റി സുനിതാ റാണിയാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ കര്‍ണാല്‍ ടൗണിലായിരുന്നു സംഭവം.swamin 3

വിവാഹം ആഘോഷമാക്കാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. വെടിവയ്പ് നൃത്തവേദിയിലേയ്ക്ക് ആയതോടെ ആളുകള്‍ ചിതറി ഓടുകയും ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സാധ്വിക്കൊപ്പം എത്തിയ ഒരു ഡസനോളം ആളുകളാണ് വിവാഹപ്പന്തലില്‍ തോക്കുപയോഗിച്ചത് എന്നു പറയുന്നു. കാവി ധരിച്ച് തലപ്പാവണിഞ്ഞ് സ്വര്‍ണാഭരണ വിഭൂഷിതയായാണ് സ്വയം പ്രഖ്യാപിത ദൈവം സാധ്വി വിവാഹപ്പന്തലില്‍ എത്തിയത്.

Related posts