ചങ്ങനാശേരി: ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലത കൊലക്കേസിലെ പ്രതികളെ കണെ്ടത്തിയ പോലീസിനു പ്രശംസ. അന്വേഷണത്തിന് ഏഴുദിവസമാണു നല്‍കിയതെങ്കിലും നാലുദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ് മികവ് തെളിയിച്ചു. എഡിജിപി ബി. സ ന്ധ്യയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഐജി എസ്. ശ്രീജിത് സ്ഥലം സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
കോട്ടയം എസ്പി കെ.ജി. സൈമണ്‍, ചങ്ങനാശേരി ഡിവൈ എസ്പി വി. അജിത്, കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിനു വര്‍ഗീസ്, ഷാജിമോന്‍ ജോസഫ്, എസ്‌ഐമാരായ സിബി തോമസ്, എം.എസ്. ഷിബു, വി. ബിജു, എസ്. പ്രദീപ്, എം. മനോജ്, എന്നിവരും ഷാഡോ പോലീസ് അംഗങ്ങളായ കെ.കെ. റെജി, പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ്, ആന്റണി, പ്രതീഷ് രാജ്, സജികുമാര്‍, അജിത്, ബിജുമോന്‍ നായര്‍, ഷിബുക്കുട്ടന്‍, ബിജുക്കുട്ടന്‍, രമേശ് ബാബു, സെബാസ്റ്റ്യന്‍, മനോജ്, അശോക്കുമാര്‍ എന്നിവരുടെയും അശ്രാന്ത പരിശ്രമത്തിലാണു കേസ് തെളിഞ്ഞതും പ്രതികള്‍ കുടുങ്ങിയതും.