പോത്തന്‍കോട്: മംഗലപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പ്രേമം നടിച്ച് കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച ശേഷം കാമുകന്‍ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറിയ കേസില്‍ നിരവധി പേരെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു
ഈ മാസം നാലിന് മംഗലപുരം സ്വദേശിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ചു കാമുകന്‍ ആറ്റിങ്ങല്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുകയും ആദ്യം കാമുകനും പിന്നീട് അയാളുടെ സുഹൃത്തും പീഡിപ്പിച്ച ശേഷം തുടര്‍ന്ന് കാമുകന്റെ ബന്ധു വീട്ടിലെന്നു പറഞ്ഞു പെണ്‍കുട്ടിയെ വെട്ടു റോഡിലുള്ള സെക്‌സ് റാക്കറ്റിന് കൈമാറുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം സെക്‌സ് റാക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി വീടുകാരോടെ വിവരം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍വാണിഭ സംഘം കാട്ടായിക്കോണം, പോത്തന്‍കോട്, കഴക്കൂട്ടം,കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ കൂട്ടി കൊണ്ടുപോയതായും നിരവധി പേര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ കാമുകനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴകൂട്ടം കേന്ദ്രീകരിച്ചു അനാശാസ്യകേന്ദ്രം നടത്തുന്ന ആലപ്പുഴ സ്വദേശിനിയായ സ്ത്രീയെയും സ്ത്രീയുടെ സഹായി കൊല്ലം സ്വദേശിയായ യുവാവിനെയും മംഗലപുരം പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപെടുത്തിയിട്ടില്ല .സംഭവുമായി ബന്ധപെട്ടു പത്തോളം പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഉന്നതരടക്കം നിരധി പേര്‍ കേസില്‍ കുടുങ്ങുമെന്നും പോലീസ് പറഞ്ഞു.